സ്വന്തം ലേഖകന്‍: ഇന്തോനീഷ്യന്‍ ദ്വീപായ ബാലിയില്‍ സ്ഫോടനം, ഓസ്ട്രിയന്‍ വനിതയടക്കം രണ്ടു മരണം, 17 ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ക്ക് പരുക്ക്. വിനോദസഞ്ചാരികളുടെ ബോട്ടിലുണ്ടായ സ്ഫോടനത്തിലാണ് ഓസ്ട്രിയന്‍ വനിതയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മൊത്തം 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ബോട്ടിന്റെ ഇന്ധന ടാങ്കിനു സമീപമുണ്ടായ ഷോര്‍ട് സര്‍ക്യുട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ബോട്ടില്‍ 30 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സഞ്ചാരികള്‍ മുഴുവന്‍ വിദേശികളായിരുന്നു.
17 ബ്രിട്ടീഷുകാരും ഫ്രാന്‍സ്, ഇറ്റലി, പോര്‍ചുഗല്‍, അയര്‍ലാന്റ്, സ്പെയിന് എന്നിവിടങ്ങില്‍ നിന്നുള്ളവരാണ് ബോട്ടിലെ മറ്റ് സഞ്ചാരികള്‍. പഡാങ് ബെ തുറമുഖത്തുനിന്ന് ബോട്ട് പുറപ്പെട്ട് 200 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു സ്ഫോടനം.
17,000 ത്തോളം കൊച്ചു ദ്വീപുകളായി ചിതറിക്കിടക്കുന്ന ഈ ഇന്തോനേഷ്യന്‍ മേഖല ഗതാഗതത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത പഴഞ്ചന്‍ ബോട്ടുകളും ഫെറികളുമാണ്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ബോട്ടുകളുടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് നൂറിലധികം വിനോദസഞ്ചാരികള്‍ക്ക് പരുക്കേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല