ലാപ്ലാറ്റ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ അര്‍ജന്റീനക്ക് സമനില. ബൊളീവിയയാണ് 14 വട്ടം ചാംപ്യന്‍മാരായ അര്‍ജന്റീനയെ 1-1 ന സമനിലയില്‍ തളച്ചത്. അര്‍ജന്റീനന്‍ ആരാധകരെ ഞെട്ടിച്ച് 47-ാം മിനിറ്റില്‍ ബൊളീവയയുടെ എഡ്വാര്‍ഡോ റോജസാണ് ബോളീവിയയ്ക്കു വേണ്ടി ആദ്യഗോള്‍ നേടി.
അര്‍ജന്റീനയുടെ മൂര്‍ച്ചകുറഞ്ഞ പ്രതിരോധനിരയെ മുതലെടുത്തായിരുന്നു റോജസിന്റെ ഗോള്‍. അര്‍ജന്റീനയ്ക്കു വേണ്ടി മറഡോണയുടെ അനന്തിരവന്‍ സെര്‍ജിയോ അഗ്വേരോ 75-ാം മിനിറ്റില്‍ ഗോള്‍ മടക്കി. ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിക്ക് ഇത്തവണയും രാജ്യത്തിനായി മികച്ച പ്രകടനം നടത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല