മാമ്മന്‍ ഫിലിപ്പ് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്): യുകെയിലെ പ്രബല മലയാളി സംഘടനകളില്‍ ഒന്നായ സ്റ്റാഫോര്‍ഡ്ഷെയര്‍ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 17/09/16, ശനിയാഴ്ച 9.30 ന് ന്യൂകാസിലിലെ എന്‍ സി എച്ച് എസ് സയന്‍സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നു.
വിവിധയിന കായിക വിനോദ മത്സരങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടിക്ക് അംഗങ്ങള്‍ ഒരുക്കുന്ന അത്തപ്പൂക്കളം, തിരുവാതിര, കുട്ടികളുടെ ഡാന്‍സ്, സ്കിറ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ മേളക്കൊഴുപ്പേകും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജി സി എസ് ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാര്‍ത്ഥികളെ വേദിയില്‍ ആദരിക്കും.
വിഭവസമൃദ്ധമായ ഓണസദ്യ കൃത്യം ഒരു മണിക്ക് തന്നെ ആരംഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെന്റ് നിവാസികളായ മുഴുവന്‍ മലയാളി സുഹൃത്തുക്കളെയും എസ് എം എയുടെ ഓണാഘോഷത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം
NCHS Science College
Ostend Place
Newcastle Upon Lyme
ST5 2 QY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല