അലക്‌സ് വര്‍ഗീസ്: യുകെ യുടെ സീറോ മലബാര്‍ രൂപതയായ പ്രസ്റ്റണ്‍ന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്ന് മാഞ്ചസ്റ്ററില്‍ എത്തിച്ചേരുമ്പോള്‍, പിതാവിനെയും പുതിയ രൂപതയെയും രൂപതാ സമൂഹത്തെയും ദൈവപരിപാലനക്കായി സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞo ആരംഭിച്ചിരിക്കുകയാണ് ജീസസ് യൂത്ത് പ്രവര്‍ത്തകര്‍. ഇന്ന് (18/9/16) മുതല്‍ പിതാവ് മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്ന ഒക്ടോബര്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ നൂറ്റൊന്ന് മണിക്കൂര്‍ ആരാധന, അഞ്ഞൂറ്റൊന്ന് ജപമാലകള്‍, ആയിരത്തി ഒന്ന് കരുണക്കൊന്ത, എന്നിങ്ങനെ പ്രാര്‍ത്ഥനയുടെ ഒരു വലിയ യജ്ഞത്തിലാണ് ജീസസ് യൂത്ത് ടീമoഗങ്ങള്‍. കൂടാതെ വെളുപ്പിനെയും വൈകുന്നേരവും മൂന്ന് മണിക്ക് പ്രത്യേക കരുണക്കൊന്തയും യു കെയിലാകമാനം ഈ പ്രത്യേക വിഷയം വച്ച് നടത്തുന്നുണ്ട്. അതുപോലെ തന്നെ ജീസസ് യൂത്തിന്റെ യു കെയിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ ഷെഫീല്‍ഡിലെ സെന്‍ട്രല്‍ പ്രയര്‍ & മിഷന്‍ സെന്ററില്‍ രാവിലെയും വൈകുന്നേരവും ആരാധനയും നടക്കുന്നുണ്ട്. ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ അവരുടെ സഭയോടുള്ള വിധേയത്വം പ്രാര്‍ത്ഥനാ ജീവതമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ പ്രവര്‍ത്തികളിലൂടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല