ജോസ് പുത്തന്‍കളം: ക്നാനായ ഒളിമ്പിക്സിന് ഉജ്ജ്വലമായ പരിസമാപ്തി. ബര്‍മിംഗ്ഹാമിന് സുവര്‍ണ്ണ കിരീടം. യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്നാനായ ഒളിമ്പിക്സില്‍ ബിര്‍മിംഗ്ഹാമിന് സുവര്‍ണ്ണ കിരീടം. യു.കെ.കെ.സി.എ യൂണിറ്റ് അംഗങ്ങള്‍ക്കായി നടത്തപ്പെട്ട ക്നാനായ ഒളിമ്പിക്സില്‍ വ്യക്തമായ ആധിപത്യം നേടിയാണ് ബര്‍മിംഗ്ഹാം സുവര്‍ണ്ണ കിരീടം ചൂടിയത്. രണ്ടാം സ്ഥാനം കവന്‍ട്രി ആന്‍ഡ് വാര്‍വിക് ഷയര്‍ യൂണിറ്റും മൂന്നാം സ്ഥാനം നോട്ടിങ്ഹാം യൂണിറ്റും കരസ്ഥമാക്കി.
ബര്‍മിംഗ്ഹാമിലെ സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലെ വെന്‍ഡ്ലി സ്പോര്‍ട്സ് സെന്ററില്‍ നടത്തപ്പെട്ട മത്സരത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മത്സര പ്രേമികള്‍ കായിക താരങ്ങള്‍ക്കു ആവേശവും പ്രോത്സാഹനവുമായി മാറി. യുകെസിസിഎയുടെ 50 യൂണിറ്റിനെ പ്രതിനിധീകരിച്ച് യുകെസിസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുത്തുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സക്കറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട് എന്നിവര്‍ സംയുക്തമായി 50 ബലൂണുകള്‍ ഉയര്‍ത്തിയാണ് കായികമേള ഉത്ഘാടനം ചെയ്തത്.
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കാറ്റഗറിയായാണ് മത്സരങ്ങള്‍ നടത്തിയത്. ഓരോ ഫൈനല്‍ മത്സരം കഴിയുന്തോറും സ്വര്‍ണ്ണ, വെള്ളി , ഓട്ട് മെഡലുകള്‍ യുകെസിസിഎ ഭാരവാഹികളും മുന്‍ ഭാരവാഹികളും സമ്മാനിച്ചു.
ഓവറോള്‍ ചാംപ്യന്‍ഷിപ് കിരീടങ്ങള്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ബിജു മടക്കക്കുഴി, ജോസി നെടുംത്തുരുത്തി പുത്തന്‍പുര എന്നിവര്‍ സമ്മാനിച്ചു.
ക്നാനായ ഒളിമ്പിക്സിന് ബിജു മടക്കക്കുഴി, ജോസി നെടുംത്തുരുത്തി പുത്തന്‍പുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സക്കറിയ പുത്തന്‍കളം, ഫിനില്‍ കളത്തിക്കോട്ട്, ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല