1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2016

വോക്കിംഗ് കാരുണ്യയുടെ അന്‍പത്തിഒന്നാമത് ധനസഹായം അന്‍പത്തി ആറായിരം രൂപ മുന്‍ ഖോ ഖോ ദേശിയതാരമായ പ്രജീഷിനു അഡ്വക്കറ്റ് എം . നാസര്‍ (ചെയര്‍മാന്‍ വെല്‍ഫയര്‍ സ്റ്റാണ്ടിംഗ് കമ്മിറ്റി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ) കൈമാറിയപ്പോള്‍. യുവ സിനിമാ സംവിധായകന്‍ ഷജീര്‍ ഷായും സന്നിഹിതനായിരുന്നു..ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധികരിച്ച പ്രജീഷിന് മൂന്നു വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടത്തില്‍ തന്റെ ഒരു കാലിന്റെ ചലനശേഷി നഷ്ടമാവുകയായിരുന്നു.

2013 ജൂണിലാണ് അപകടം നടക്കുന്നത്.സുഹൃത്തിന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന പ്രജീഷിനു അപകടം കഴിഞ്ഞു 10 ദിവസം കഴിഞ്ഞാണ് ബോധം വീഴുന്നത്. അപകടത്തെ തുടര്‍ന്ന്! ശരീരത്തിന്റെ ചലന ശേഷി തന്നെ നഷ്ട്ടമായി.ഇടുപ്പില്‍ പ്ലേറ്റ് സ്ഥാപിച്ചാണ് നിവര്‍ന്നിരിക്കുവാനുള്ള ശേഷി തിരികെ കിട്ടിയത്. എന്നിരുന്നാലും പരസഹായം ഇല്ലാതെ ഇപ്പോഴും നടക്കുവാനും ഇരിക്കുവാനും ബുദ്ധിമുട്ടാണ്.

ആകെയുള്ള 17 സെന്റ് സ്ഥലവും അതില്‍ പണി തീരാത്ത ഒരു വീടുമാണ് ഇവരുടെ ഏക സമ്പാദ്യം.അത് തന്നെ 3 ലക്ഷം രൂപയ്ക്ക് കഴക്കൂട്ടം ജില്ലാ സഹകരണ ബാങ്കില്‍ പണയത്തിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്പ് അച്ഛന്‍ വീണ് നട്ടെല്ല് തകര്‍ന്നു കിടപ്പിലാണ്.അമ്മ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതാണ് വീടിന്റെ ഏക വരുമാന മാര്‍ഗ്ഗം. വിവാഹിതനാണ് എങ്കിലും അപകടം കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ വിവാഹമോചനം നേടുകയും. ആറുവയസുള്ള മകളെയും കൊണ്ട് സ്വന്തം വീട്ടില്‍ പോവുകയും ചെയ്തു. ധാരാളം വാതിലുകള്‍ മുട്ടി എങ്കിലും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. പല രാഷ്ട്രീയക്കാരും വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ ശേഷം പോകുന്നതല്ലാതെ ഇതുവരെ ഒരു ഗുണവും ലഭിച്ചിട്ടില്ല. ഗോകുലം മെഡിക്കല്‍കോളേജിലാണ് കുറച്ചുകാലം മുന്പ് വരെ ചികിത്സകള്‍ നടത്തിയിരുന്നത്. ദേശിയ താരം എന്ന നിലയില്‍ അവര്‍ ചികിത്സയില്‍ ഇളവ് നല്‍കിയിരുന്നു. ഇനി വയനാട് ഉള്ള തങ്കം ഹോസ്പിറ്റലില്‍ പോയാല്‍ അസുഖം ഭേദമാകുവാന്‍ ചാന്‍സ് ഉണ്ട് എന്നാല്‍,,അതിനുള്ള ചികിത്സാ ചിലവ് എങ്ങനെ സമാഹരിക്കും എന്ന ചിന്തയിലാണ് കുടുംബം,

പ്രജേഷിനെക്കുറിച്ചറിഞ്ഞ വോകിംഗ് കാരുണ്യ അന്പതിഒന്നമത് സഹായം ഇ കുടുംബത്തിനു നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളായ എല്ലാ സുഹൃത്തുക്കള്‍ക്കും അകമൊഴിഞ്ഞ നന്ദി.

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

web: http://www.wokingkarunya.co.uk/

https://www.facebook.com/pages/WokingKarunyaCharitablesocitey/193751150726688

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.