പൂക്കാലം വിടവാങ്ങുമ്പോള്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മറ്റൊരു ഓണം കൂടെ…! കെന്റ് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം റെഡ് ഗ്രേവ് ഹാളില്‍ വച്ച് നടക്കുന്നു.
പൂവിളികളും പൂക്കളങ്ങളും സദ്യവട്ടങ്ങളും കുസൃതി നിറഞ്ഞ കളികളുമായി വീണ്ടുമൊരു ഓണക്കാലം കൂടി. നന്മ നിറഞ്ഞ ഒരു ഗതകാലത്തിന്റെ സ്മരണകള്‍ പാവ് നെയ്ത ഓലക്കുട ചൂടി മാവേലി മന്നനും സൗഹൃദത്തിന്റെ പൂവുകള്‍ ഒന്നിച്ചു ചേര്‍ത്ത പൂക്കളവും സ്നേഹവാത്സല്യങ്ങളുടെ തൂശനിലയില്‍ വിളമ്പിയ ഓണസദ്യയും കുസൃതിക്കുരുന്നുകളുടെ ഓണക്കളികളും വിവിധ കലാപരിപാടികളുമായി സമാജംഗങ്ങള്‍ ഓണം സമുചിതമായി ആഘോഷിക്കുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി മുഖ്യസംഘാടകരായ ശ്രീ സഞ്ജീവ് മേനോന്, ശ്രീമതി സിന്ധു രാജേഷ്, ശ്രീ ഹരികൃഷ്ണന് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
EMail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: Mr. Sanjeev Menon – 07507766652,
Mrs. Sindhu Rajesh – 07906130390 &
Mr. Hari Krishnan 07478728555
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല