അലക്സ് വര്‍ഗീസ്: ചെണ്ടമേളം അരങ്ങേറ്റത്തോടെ ഓണാഘോഷത്തിനൊരുങ്ങി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍. എഫ്.ഒ.പി. യുടെ ഓണം ശനിയാഴ്ച. സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ആസ്ഥാനമാവുക വഴി ലോക പ്രസ്തമായി തീര്‍ന്നിരിക്കുന്ന പ്രസ്റ്റണ്‍, കേരള തനിമയില്‍ ഊന്നിയ ആഘോഷങ്ങള്‍ക്ക് മലയാളികള്‍ ഗ്യഹാതുരത്വം കാത്ത് സൂക്ഷിക്കുന്ന പ്രസ്റ്റണ്‍ മലയാളിക്ക് ഇനി സ്വന്തം ചെണ്ടമേളവും…
നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ അസോസിഷേനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ചെണ്ടമേളം അരങ്ങേററത്തോടെയായിരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി പ്രശസ്ത കലാകാരന് വിനോദ് നവധാരയുടെ ശിക്ഷണത്തില്‍ പരിശീലനത്തിലായിരുന്നു പ്രസ്റ്റണിലെ കലാകാരന്മാര്. ഈ വരുന്ന ശനിയാഴ്ച (24/9/16) രാവിലെ 11 മുതല്‍ ഗുജറാത്ത് ഹിന്ദു കമ്യൂണിറ്റി ഹാളില്‍ ആയിരിക്കും പരിപാടികള്‍ നടക്കുക. അസോസിയേഷനിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെ വിവിധ കലാപരിപാടികള്‍, വിഭവസമ്യദ്ധമായ ഓണസദ്യ കൂടാതെ നിസരി ഓര്‍ക്കസ്ട്ര, ലണ്ടന്‍ അവതരിപ്പിക്കുന്ന ലൈവ് ഗാനമേള എന്നിവയായിരിക്കും ഇത്തവണത്തെ ഓണാഘോഷ പരിപാടികളിലെ മുഖ്യ ആകര്ഷണങ്ങള്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന എഫ്. ഒ.പി യുടെ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും കോഡിനേറ്റര്‍ ഡോ.ആനന്ദ് പിള്ള സ്വാഗതം ചെയ്തുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .
കോഡിനേറ്റര്‍ 7792958132,
ഓണാഘോഷം നടക്കുന്ന ഹാളിന്റെ വിലാസം,
ഗുജറാത്ത് ഹിന്ദുകമ്യൂണിറ്റി ഹാള്‍,
South Medow tsreet, PR1 8JN.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല