അഡ്വ. റെന്‍സണ്‍ മാഞ്ചസ്റ്റര്‍: കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ തുടങ്ങിവച്ച യുകെ സംഗമത്തിന്റെ ചരിത്രമാവര്‍ത്തിച്ചുകൊണ്ടു ഈ വര്‍ഷവും യുകെയിലെ കണ്ണൂര്‍ മക്കള്‍ ഒത്തരുമിക്കുകയാണ്. ഒക്ടോബര്‍ മാസം 2 ) തിയ്യതി വോള്‍വര്‍ഹാംപ്റ്റണി ലെ പ്രസിദ്ധമായ യൂ .കെ കെ സി എ ഹാളിലാണ് രണ്ടാം യൂ കെ കണ്ണൂര്‍ സംഗമം നടക്കുവാന്‍ പോകുന്നതു . അന്നേ ദിവസം രാവിലെ 10 .30 മണിക്ക് ആരംഭിക്കുന്ന സംഗമപരിപാടികള്‍ വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും ഇംഗ്‌ളീണ്ടിലും വെയ്ല്‍സിലും , നോര്‍ത്തേണ്‍ ആയ്ര്‍ണ്ടിലും , സ്‌കോന്‍ഡലിലും ചിതറി ജീവിക്കുന്ന മുഴുവന്‍ കണ്ണൂര്‍ക്കാരെയും ഒറ്റ കുടക്കീഴില്‍ അണിനിരത്തുകയാണ് സംഗമ ഉദ്ദേശം . കണ്ണൂര്‍ സംഗമവിജയത്തിനായുള്ള കമ്മറ്റികള്‍ സുഗമമായി പ്രവര്‍ത്തിച്ചു വരുന്നതായി കണ്‍വീനര്‍ സോണി ജോര്‍ജ് അറിയിക്കുന്നു . സംഗമത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ പേരുകള്‍ സെപ്റ്റംബര്‍ മാസം 30 ) തിയതിക്കുള്ളില്‍ രെജിസ്‌ട്രേഷന്‍ ഫീസായ £30 (ഫാമിലി )£15 (വ്യക്തിഗതം ) മുന്‍കൂട്ടി കണ്‍വീനറെ ഏല്പിക്കേണ്ടതാണ് . പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സൗജന്യമായാ ഉച്ച ഭക്ഷണവും , കാര്‍പാര്‍ക്കിങും ഏര്‍പ്പെടുത്തിയുട്ടുണ്ടെന്നു സംഘാടകര്‍ അറിയിച്ചിരിക്കുന്നു .സംഗമത്തില്‍ യൂ .കെ യില്‍നിന്നു ഇക്കഴിഞ്ഞ ജി .സി .സ് . ഈ , പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള 3 കണ്ണൂര്‍ ജില്ലക്കാരായ കുട്ടികള്‍ക്കു പ്രതേൃകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയുട്ടുണ്ട് . ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളുടെ പേരുവിവരങ്ങള്‍ സെപ്റ്റംബര്‍ മാസം 30 തിയ്യതിക്കുള്ളില്‍ കണ്ണൂര്‍ സംഗമം ജോയിന്റ് കണ്‍വീനറായ ഹെര്‍ലിന്‍ ജോസഫിനെ (07745768679 ) അറിയിക്കേണ്ടതാണ് .വിവിധതരം കല കായിക പരിപാടികള്‍ ഉള്‍പ്പെടുത്തി രണ്ടാമത് യൂ .കെ കണ്ണൂര്‍ സംഗമത്തെ വന്‍ വിജയമാക്കിമാറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു .
വേദിയുടെ വിലാസം,
U.K.K.C.A Communtiy hall
Woodcross line
Wolverhampton
W V 14 9BW
For regitsration: Mr Sony George Mob: 07886854625
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല