സ്വന്തം ലേഖകന്‍: ഇന്ത്യയുടെ 500 മത്തെ ക്രിക്കറ്റ് ടെസ്റ്റിന് കാണ്‍പൂരില്‍ ഇന്ന് തുടക്കം, എതിരാളികള്‍ ന്യൂസിലന്‍ഡ്. മഴയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെ ഇന്ത്യ, ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. അടുത്ത ആറ് ദിവസം മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം ക്രിക്കറ്റ് പ്രേമികളെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്.
ക്രീസില്‍ കിവികളെ കാത്തിരിക്കുന്നത് കറക്കി വീഴ്ത്തുന്ന ചതിക്കുഴികളാണ് എന്നാണ് സൂചന. ഇത് മുന്നില്‍കണ്ട് രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുക. 1998 ന് ശേഷം ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് പോലും ഇന്ത്യയില്‍ ജയിച്ചിട്ടില്ല എന്നതും ഇന്ത്യന്‍ ടീമിന് മാനസിക മുന്‍തൂക്കം നല്കുന്നു. കഴിഞ്ഞ 14 ടെസ്റ്റിലും തോല്‍വിയോ സമനിലയോ ആയിരുന്നു ഫലം.
അതേസമയം, നാട്ടില്‍ കളിച്ച കഴിഞ്ഞ പത്ത് ടെസ്റ്റില്‍ ഒമ്പതിലും ഇന്ത്യയാണ് വിജയക്കൊടി പാറിച്ചത്. മഴമൂലം സമനിലയിലായ ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരം മാത്രമാണ് ഇതിന് അപവാദം. സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായ അശ്വിനും അമിത് മിശ്രക്കും പുറമെ ഓള് റൗണ്ടര്‍ രവീന്ദ്ര ജദേജയും ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഇശാന്ത് ശര്‍മക്ക് ഡെങ്കിപ്പനി പിടിപെട്ട സാഹചര്യത്തില്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമായിരിക്കും പേസ് നിരയെ നയിക്കുക.
ഓപണിങ്ങാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. ഇടംകൈയന്‍ ഓപണര്‍ ശിഖര്‍ ധവാന് മോശം ഫോം തുടരുകയാണ്. മുരളി വിജയും ലോകേഷ് രാഹുലും ഇന്നിങ്സ് തുറക്കാനാണ് സാധ്യത. മൂന്നാം നമ്പറില്‍ പരിഗണിച്ചിരുന്ന രോഹിത് ശര്‍മക്കും ഫോമിലേക്കത്തൊനായിട്ടില്ല. ആദ്യ മത്സരത്തില്‍ പരീക്ഷണത്തിന് മുതിരാതെ രോഹിതിന് പകരം നായകന് വിരാട് കോഹ്ലിയായിരിക്കും വണ്‍ഡൗണായി ക്രീസിലത്തെുക. നാലാമനായി പൂജാരയെ പരിഗണിക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല