1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ സ്വകാര്യ ആസ്പത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഇനി സര്‍ക്കാര്‍ നഴ്‌സുമാരുടെ ലഭിക്കുന്ന ശമ്പളം. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനും ജോലിസാഹചര്യം മെച്ചപ്പെടുത്താനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇരുനൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ക്ക് അതതു സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം നല്‍കണം.

50 കിടക്കയില്‍ താഴെയുള്ള ആസ്പത്രിയാണെങ്കില്‍പ്പോലും ഏറ്റവും കുറഞ്ഞത് പ്രതിമാസം 20,000 രൂപ നഴ്‌സുമാര്‍ക്ക് ശമ്പളം ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ നിയമനിര്‍മാണങ്ങള്‍ സംസ്ഥാനങ്ങള്‍ നടത്തണം.

സ്വകാര്യ ആസ്പത്രിയിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനവരി 29ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകളാണ് സംസ്ഥാനങ്ങളോട് നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒക്ടോബര്‍ 20ന് മുമ്പ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.