ജോസ് പുത്തന്‍കളം: യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷന് 11 മത് ഓണം ആഘോഷിച്ചു. സമൃദ്ധിയുടെ നിറവില്‍ യോര്‍ക്ക് മലയാളി അസോസിയേഷന് പതിനൊന്നാമത് ഓണം സെപ്റ്റംബര്‍ അഞ്ചിന് അത്യാര്‍ഭാടപൂര്‍വം കൊണ്ടാടി. സെറ്റുസാരിയുടുത്ത മലയാളി മങ്കമാര്‍ താലപ്പൊലിയുമായി മാവേലിയെ എതിരേറ്റതോടുകൂടി ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു.
മാവേലിയായി എത്തിയ ഫിലിപ്പ് കിഴക്കേല്‍ എല്ലാവരേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. യോര്‍ക്ക് മലയാളി അസോസിയേഷന് പ്രസിഡന്റ് ഡിനു എബ്രഹാം എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു.
നാടന്‍ കലാപരിപാടികളും അത്തപ്പൂക്കളവും തിരുവാതിരയും ഓണസദ്യയും ഒക്കെയായി കൊണ്ടാടിയ ഓണം എക്കാലത്തേയും യോര്‍ക്ക് മലയാളികളുടെ ഒരുമയും പെരുമയും വിളിച്ചോതുന്ന ഒരു ആഘോഷമായി മാറി. രാവിലെ പത്തിന് ആരംഭിച്ച ആഘോഷ പരിാപടികള് വൈകിട്ട് അഞ്ചുവരെ നീണ്ടുനിന്നു. ഓണാഘോഷത്തോട് അനുബന്ധിച്ചു നടന്ന കായിക മത്സരത്തിന്റെ സമ്മാനദാനവും പ്രസ്തുത ചടങ്ങില്‍ നടത്തുകയുണ്ടായി.
കൗമാരക്കാരായ കുട്ടികള്‍ നേതൃത്വം ഏറ്റെടുത്തു നടത്തിയ കലാപരിപാടികള്‍ അത്യധികം നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അസോസിയേഷന് കമ്മിറ്റി അംഗങ്ങളായ മോഡി തോമസും ബാബു ജേക്കബും ലിജോ റെജിമോനും ജിനസി ജോസഫും എല്ലാ കാര്യപരിപാടികള്‍ക്കും നേതൃത്വം വഹിച്ചു.
വൈഎംഎ സെക്രട്ടറി ജെയിക്കോ ജോസ് ഏവര്‍ക്കും നന്ദി അര്‍പ്പിച്ചതോടുകൂടി ആഘോഷ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല