ജോസ് പുത്തന്‍കളം: ക്‌നാനായ തിരുന്നാള്‍; വിശ്വാസ പ്രഘോഷണമാകുന്ന പ്രദക്ഷിണത്തിനു പൊന്‍ വെള്ളി കുരിശുകളും. ജപമാല മാസത്തിലെ പ്രഥമ ദിനത്തില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിയിലെ പ്രഥമ ക്‌നാനായ തിരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ പ്രഘോഷണമാകും.
മാഞ്ചസ്റ്റര്‍ നഗരത്തെ പരിശുദ്ധ ദൈവമാതാവിനു സമര്‍പ്പിച്ചു കത്തോലിക്കാ വിശ്വാസ പ്രഘോഷണമാകുന്ന തിരുനാള്‍ പ്രദക്ഷിണം തദ്ദേശവാസികള്‍ക്ക് ദൈവീക മഹത്വത്തിന്റെ പ്രകടമായ അടയാളങ്ങള്‍ സാധ്യമാകും.
കേരള ക്രൈസ്തവ തിരുന്നാള്‍ പാരമ്പര്യമനുസരിച്ചു സ്വര്‍ണവെള്ളിമര കുരിശുകളും വിജയ പതാകകളും മുത്തുക്കുടകളും തിരുന്നാള്‍ പ്രദക്ഷിണത്തിനു മോടി കൂട്ടും. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ഏറ്റവും പിന്നില്‍ സിബി കണ്ടത്തില്‍ നിര്‍മ്മിച്ച അലങ്കാര കൊത്തുപണികളുള്ള രൂപക്കൂടിനുള്ളില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുസ്വരൂപം എഴുനെള്ളിക്കും.
വാദ്യമേളങ്ങളും സ്‌കോട്ടിഷ് ബാന്‍ഡും തിരുന്നാള്‍ പ്രദക്ഷിണത്തിനു മിഴിവേകും. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ മാര്‍. മാര്‍ക്ക് ഡേവീസ് എന്നിവരുടെ സാന്നിധ്യം വിശ്വാസികളില്‍ ആവേശം ജനിപ്പിക്കും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും കാറുകളിലുമായി വരുന്നവര്‍ക്ക് വിപുലമായ പാര്‍ക്കിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല