1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2016

സ്വന്തം ലേഖകന്‍: ആടായി ജീവിച്ച ബ്രിട്ടീഷുകാരന് ഈ വര്‍ഷത്തെ ഇഗ് നോബേല്‍ പുരസ്‌കാരം. തോമസ് തൈ്വറ്റ്‌സ് എന്നയാളാണ് നൊബേല്‍ പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ ‘ഇഗ് നൊബേല്‍’ ഈ വര്‍ഷം സ്വന്തമാക്കിയത്. ആടിന്റെ കൈകാലുകള്‍ കൃത്രിമമായി രൂപകല്‍പന ചെയ്ത് സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ച് ആല്‍പ്‌സ് താഴ്വാരത്തിലെ ഫാമില്‍ മൂന്നു ദിവസം മേഞ്ഞു നടന്നാണ് തൈവ്റ്റ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.

തന്റെ ആടുജീവിതാനുഭവം ‘ഗോട്ട്മാന്‍: ഹൗ ഐ ടുക് എ ഹോളിഡെ ഫ്രം ബീയിങ് ഹ്യൂമന്‍’ എന്ന പേരില്‍ പുസ്തകമായി ഇറക്കുകയും ചെയ്ത തൈവ്റ്റ്‌സ്. മനുഷ്യ ജീവിതത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കും തല്‍ക്കാലത്തേക്ക് അവധി നല്‍കി കുറച്ചു ദിവസം ആടായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഈ പുരസ്‌കാരത്തെ വലിയ ബഹുമതിയായി കാണുന്നുവെന്നും ഹാര്‍വഡ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കൃത്രിമ കൈകാലില്‍ ആടായിത്തന്നെയാണ് തൈ്വറ്റ്‌സ് പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത്.

ശാസ്ത്ര ഗവേഷണത്തിലെ നിസ്സാരമെന്ന് കരുതാവുന്നതോ പതിവില്ലാത്തതോ ആയ നേട്ടങ്ങള്‍ക്കാണ് വര്‍ഷാവര്‍ഷം ഇഗ് നൊബേല്‍ സമ്മാനിക്കുക. യഥാര്‍ഥ നൊബേല്‍ പുരസ്‌കാരത്തിന്റെ ആക്ഷേപ ഹാസ്യാനുകരണമാണ് ഇത്. ‘എന്തുകൊണ്ട് വാഴപ്പഴം വഴുതിപ്പോവുന്നു’ എന്ന പഠനത്തിനാണ് മുന്‍വര്‍ഷം ഇഗ് നൊബേല്‍ നല്‍കിയത്. ബ്രിട്ടീഷ് എഴുത്തുകാരനായ ചാള്‍സ് ഫോസ്റ്റര്‍ക്കൊപ്പമാണ് ഇത്തവണ ജീവശാസ്ത്ര വിഭാഗത്തിലെ പുരസ്‌കാരം തൈ്വറ്റ്‌സ് പങ്കിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.