1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2011


ലണ്ടന്‍: അമിതവണ്ണം കാരണം ഒരു മില്യണിലധികം യുവജനങ്ങള്‍ക്ക് കരള്‍രോഗമുണ്ടാകാന്‍ സാധ്യതകൂടുതലാണെന്ന് റിപ്പോര്‍ട്ട്. അഞ്ച് വയസുപ്രായമുള്ള കുട്ടികളില്‍ കാല്‍ഭാഗവും പൊണ്ണത്തടിയുള്ളവരാണ്. 2050ആകുമ്പോഴേക്കും മൂന്നില്‍ രണ്ട് കുട്ടികളും പൊണ്ണത്തടിയുള്ളവരായിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ കുട്ടികളുടെ പൊണ്ണത്തടി കരള്‍ രോഗത്തിനു കാരണമാകുമെന്നാണ് വിദഗ്ധാഭിപ്രായം.

ശരിയായ ഭക്ഷണരീതിയുടേയും വ്യയാമത്തിന്റെയും അഭാവവും കുട്ടികളില്‍ ലിവര്‍ രോഗത്തിനുള്ള സാധ്യത കൂട്ടുകയാണെന്നാണ് ബ്രിട്ടീഷ് ലിവര്‍ ട്രസ്റ്റിന്റെ വക്താവ് സാറ മാത്യൂസ് പറയുന്നത്. യു.കെയിലെ ലിവര്‍ രോഗങ്ങള്‍ക്ക് പ്രധാന കാരണം മദ്യം തന്നെയാണ്. എന്നാല്‍ അമിതഭാരം കാരണമുള്ള ലിവര്‍ രോഗവും വലിയ പ്രശ്‌നമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ചെറുതായൊന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന രോഗം കാരണം വരും തലമുറ മരിക്കുന്ന കാഴ്ച കാണാന്‍ തങ്ങള്‍ക്കാവില്ലെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പ്രഫസര്‍ മാര്‍ട്ടിന്‍ ലോംബാര്‍ഡ് പറയുന്നു. കുട്ടികളിലെ പൊണ്ണത്തടി കൂടിവരികയാണെന്നും ഇത് കൂടുതല്‍ കുട്ടികള്‍ കരള്‍രോഗത്തിന്റെ പിടിയിലാവാനിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.