ജോസ് പുത്തന്‍കളം: മാര്‍. ജോസഫ് സ്രാമ്പിക്കലിന് ലീഡ്സില്‍ പ്രൗഢോജ്ജ്വലമായ സ്വീകരണം. ഇടയന്റെ വരവിനായി കാത്തിരുന്ന ലീഡ്സ് സീറോ മലബാര്‍ വിശ്വാസികള്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കലിന് പ്രൗഢോജ്ജ്വലമായ സ്വീകരണം നല്കി. ചാപ്ലയിന്‍ ഫാ. മാത്യു മാളയോളിയുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
ദൈവീക പദ്ധതിയാല്‍ പരിശുദ്ധ സിംഹാസനം ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലാന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി അനുവദിച്ചു നല്കിയ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സംസ്കാരത്തിനോട് ചേര്‍ന്ന് സഭയുടെ പാരമ്പര്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരുടെയും പ്രത്യേകമായ പ്രാര്‍ത്ഥനയും സഹകരണവും പുതിയ രൂപതയ്ക്കും അജപാലന ശുശ്രൂഷകര്‍ക്കും നല്‍കണമെന്ന് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
മെത്രാഭിഷേകത്തിനു ശേഷം ഓരോ ഇടവകകളിലെയും കുടുംബ കൂട്ടായ്മകളില്‍ സംബന്ധിച്ച് പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ സഭയെ വളര്‍ത്തുവാനും നന്മയുടെ നല്‍വിത്തുകള്‍ സമൂഹത്തില്‍ പാകി ദൈവീക സ്നേഹത്തിന്റെ മാധുര്യം, പങ്കു വഹിക്കുന്ന വിശ്വാസ ചൈതന്യം ഏവരിലേക്കും പകരുന്ന ്രൈകസ്തവ സമൂഹമായി വളര്‍ന്നു വരുവാനും സുവിശേഷം ഏവരിലും എത്തിച്ചു കൊടുക്കുവാനും നാം ബാധ്യസ്ഥരാണെന്ന് മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.
ഇടവകയിലെ അംഗങ്ങളുമായി ആശയവിനിമയത്തിന് ശേഷം ലീഡ്സ് രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്കസ് സ്റ്റോക്ണ, മാര്‍ ജോസഫ് സ്രാമ്പിക്കലും ചാപ്ലയിന്‍ ഫാ. ജോസഫ് മാളയോളി, ഫാ. ഫാന്സുവപത്തില്, ജോണ്‍ കുര്യന്, രാജേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
കത്തോലിക്കാ സഭയുടെ വിശ്വാസ പ്രഘോഷണ വേദിയാകുന്ന രൂപതാസ്ഥാപനത്തിനും മെത്രാഭിഷേകത്തിനും പരമാവധി വിശ്വാസികള്‍ പങ്കെടുക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല