1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം 2016 മാഞ്ചസ്റ്ററിലെ മലയാളികളുടെ ഐക്യത്തിന്റെ അവിസ്മരണീയമായ മറ്റൊരു ഒത്ത് ചേരലായി മാറി. നാനാജാതി മതസ്തരായ മലയാളി കുടുംബാoഗങ്ങള്‍ ‘എം.എം.സി.എ’ എന്ന ബാനറില്‍ ഒത്ത് ചേര്‍ന്നപ്പോള്‍ കുറച്ച് വിദേശികളും നമ്മുടെ സന്തോഷവും, സംസ്‌കാരവും ആസ്വദിക്കാനെത്തിയിരുന്നു. രാവിലെ 11ന് ഓണപൂക്കളമിട്ട് ആരംഭിച്ച പരിപാടികള്‍ ഇടതടവില്ലാതെ അവസാനിച്ചപ്പോള്‍ വൈകുന്നേരം 7 ആയിരുന്നു. കുട്ടികളുടെയും,മുതിര്‍ന്നവരുടെയും രസകരമായ മത്സരങ്ങള്‍, തുടര്‍ന്ന് ആവേശം അണപൊട്ടിയൊഴുകിയ വടംവലി മത്സരം… വടംവലി മത്സരം കഴിഞ്ഞതേ ഇലയില്‍ നാടന്‍ 21 ഇനങ്ങളുമായി നമ്മുടെ സ്വന്തം ഓണസദ്യ റെഡി. എല്ലാം നമ്മള്‍ മലയാളിയുടെ, കേരളീയരുടെ, മാവേലി നാട് വാഴുന്ന, മാലോകരെല്ലാവരും ഒന്നുപോലെ എന്ന ഐതിഹ്യം ഉള്‍ക്കൊണ്ട് കൊണ്ട് മാഞ്ചസ്റ്റര്‍ മലയാളികള്‍ മറ്റെല്ലാം മറന്ന് ഒന്നുചേര്‍ന്ന് എം.എം.സി.എ ഓണാഘോഷം കെങ്കേമമാക്കി. പാലസ്തീന്‍ സ്വദേശിനി ഡോ.റാഷ, ജാക്‌സന്‍ ജിഷ ദമ്പതികളുടെ സുഹൃത്തുക്കളായ ചൈനീസ് ദമ്പതികളായ സിറെന്‍ വിവിയെന്‍, മലയാളിയായ വിനോദിന്റെ ഭാര്യ റുമേനിയന്‍ സ്വദേശിനി ഒവാന, ഡെല്‍ഹി സ്വദേശി കേതന്‍ സത്യദേവ മാതാപിതാക്കളും കുടുംബവും, തമിഴ്‌നാട് സ്വദേശി ജൂഡും കുടുംബവും എന്നിവരും എം.എം.സി.എ യുടെ ഓണാഘോഷങ്ങളുടെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു. രാജേഷ് തയ്യാറാക്കിയ രുചിയേറിയ ഓണസദ്യ അസോസിയേഷന്‍ അംഗങ്ങളും, അതിഥികളും എല്ലാവരും തന്നെ വളരെയേറെ സന്തോഷത്തോടെ ആസ്വദിച്ചാണ് ഭക്ഷിച്ചത്.
തുടര്‍ന്ന് നടന്ന പൊതു സമ്മേളനം എം. എം.സി.എ പ്രസിഡന്റ് ശ്രീ.ജോബി മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഏവരെയും സ്വാഗതം ചെയ്തു. യു കെ യിലെ ഏറ്റവും നല്ല മവേലിയായി തിരഞ്ഞെടുക്കപ്പെട്ട എം.എം.സി.എയുടെ സ്വന്തം ജോയ്പാന്‍ മാവേലി തമ്പുരാനായി എഴുന്നള്ളി. ആര്‍പ്പുവിളികളോടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയും ആണ് മാവേലിയെ അംഗങ്ങള്‍ എതിരേററത്. ടീം എം.എം.സി.എ അവതരിപ്പിച്ച ഓണപ്പാട്ടോടു കൂടി കലാ പരിപാടികള്‍ ആരംഭിച്ചു. അവതാകരായി എത്തിയത് രണ്ട് കൊച്ച് മിടുക്കികള്‍, അന്ന പോളും, റിയ റെജിയും.എം.എം.സി.എ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെയും, അന്ന അനില്‍ ,റിനു റെജി എന്നിവരുടെയും മനോഹരമായ ന്യത്തങ്ങള്‍ കാണികളുടെ അഭിനന്ദനങ്ങള്‍ ഏററ് വാങ്ങി. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളില്‍ ജി.സി.എസ്.സി.പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ക്രിസ്പിന്‍ ആന്റണിക്ക് എം.എം.സി.എ.യുടെ ഉപഹാരം പ്രസിഡന്റ് ജോബി മാത്യു സമ്മാനിച്ചു.എല്ലാ ജി.സി.എസ്.സി.വിജയികള്‍ക്കും മെഡലകളും വിതരണം ചെയ്തു. അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേയിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്കി. മാഞ്ചസ്റ്ററിന്റെ സ്വന്തം ഗായകരായ റോയ് മാത്യു, ജനീഷ് കുരുവിള, നിക്കി ഷിജി എന്നിവര്‍ നയിച്ച ഗാനസന്ധ്യയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്. ട്രഷറര്‍ സിബി മാത്യു നന്ദി പ്രകാശിപ്പിച്ചു. കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായ സുമ ലിജോ, ജനീഷ് കുരുവിള, എന്നിവരായിരുന്ന കലാപരിപാടികള്‍ വേദിയിലെത്തിച്ചത്.
ജോബി മാത്യുവിന്റെ നേത്യത്വത്തിലുള്ള കമ്മിറ്റി മികച്ച രീതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ഓണാഘോഷം ഒരു പരാതിക്കും ഇട കൊടുക്കാതെ വന്‍ വിജയമാക്കുവാന്‍ സാധിച്ചത്.ഹരികുമാര്‍, ആഷന്‍ പോള്‍, സിബി മാത്യു, ജയ്‌സന്‍ ജോബ്, മോനച്ചന്‍ ആന്റണി, ബോബി ചെറിയാന്‍, സാബു പുന്നൂസ്, ഷീ സോബി, മനോജ് സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു ഓണാഘോഷത്തിന് നേതത്വം കൊടുത്തത്. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ശ്രീമതി ആന്‍സി ജോയ്, മുന്‍ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ് തുടങ്ങിയവരും ഓണാഘോഷ പരിപാടികളില്‍ സജീവമായിരുന്നു. ഹരികുമാര്‍, സിബി എന്നിവരുടെ നേതൃത്വത്തില്‍ ശ്രീമാന്‍മാരായ സണ്ണിക്കുട്ടി ആന്റണി, സിറിയക് ജെയിംസ്, ബൈജു, കേണല്‍, ബിജു കുളത്തുംതല, ജെയ്‌മോന്‍, സജി, ബിനോയി, അലക്‌സ്, ബിജു.പി. മാണി, ബിജോയ്, മാര്‍ട്ടിന്‍ ഇവരായിരുന്നു ഭക്ഷണശാല നിയന്ത്രിച്ചിരുന്നത്. ശബ്ദവും വെളിച്ചവും തന്ന് സഹായിച്ചത് ജോജോയാ യിരുന്നു. എം.എം.സി.എ യുടെ ഓണാഘോഷ പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ കൈയ് മെയ്യ് മറന്ന് സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും ടീം എം.എം.സി.എ യുടെ പേരില്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദി അറിയിക്കുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

https://goo.gl/photos/z7z6hzBavpoePRhk9

https://goo.gl/photos/JpAqebPM4d3p7r4i6

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.