അനീഷ് ജോണ്‍: യുകെ സോമേര്‍സെറ്റിലെ ടോണ്ടനില്‍ സ്ഥിരതാമസമാക്കിയ ഷിജോ ഷൈനി ദമ്പതികളുടെ മൂന്നു ആഴ്ച പ്രായമായ ജോവന്നയാണ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. കേരളത്തില്‍ കണ്ണൂരിലെ ചുങ്കക്കുന്നു ഇടവകാംഗമായ പൂതനപ്പാറയില്‍ തോമസ്& കുട്ടിയമ്മ ദമ്പതികളുടെ ഇളയമകനാ ണ് ഷിജോ. ഷിജോ ക്കു ജോഅന്നയെ കൂടാതെ ജോസിയ, ജെറമിയ, ജെന്സണ് എന്നീ മൂന്നു കുട്ടികളാണുള്ളത്.
ഗര്ഭാവവസ്റ്റയില് തന്നെ ഹൃദയസംബന്ധമായ ഗുരുതര അവസ്ഥ ഉണ്ടായിരുന്നു എങ്കിലും ജനനശേഷം പാലിയേറ്റീവ് കെയര്‍ തുടര്‍ന്ന് പോരുകയായിരുന്നു.ശവസംസ്കാരച്ചടങ്ങുകള്‍ ടൗണ്ടോണില് തന്നെ നടത്തുവാനാണ് നിശയിച്ചിരിക്കുന്നത്.സംസ്കാരം സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല