സ്വന്തം ലേഖകന്‍: ഇന്ത്യക്കാരെ അധിക്ഷേപിച്ച് ട്വിറ്റര്‍ പോസ്റ്റ്, പാക് താരത്തെ ബ്രിട്ടീഷ് ടിവി ഷോയില്‍ നിന്ന് പുറത്താക്കി. ബ്രിട്ടീഷ് ടെലിവിഷന്‍ ഷോയില്‍ അഭിനയിക്കുന്ന മാര്‍ക്ക് അന്‍വര്‍ എന്ന താരത്തെയാണ് പുറത്താക്കിയത്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ അസഭ്യം പറഞ്ഞും വംശീയ പരാമര്‍ശം നടത്തിയും അന്‍വര്‍ ട്വീറ്റ് ചെയ്തതിന് എതിരായാണ് നടപടി.
ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ടിവി പരമ്പരകളില്‍ ഒന്നായ കൊറേണേഷന്‍ സ്ട്രീറ്റില്‍ നിന്നാണ് അന്‍വറിനെ നിര്‍മാതാക്കള്‍ പുറത്താക്കിയത്. പാക് താരങ്ങള്‍ എന്തിനാണ് ഇന്ത്യന്‍ ടിവി ഷോകളിലും സിനിമകളിലും അഭിനയിക്കുന്നതെന്നും പണം മാത്രമാണോ ഇവരുടെ ലക്ഷ്യമെന്നും അന്‍വര്‍ ചോദിച്ചു. ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുക. പാകിസ്താനികള്‍ ഇന്ത്യ വിടുക തുടങ്ങിയ ആവശ്യങ്ങളും അന്‍വര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുമെതിരായ വിമര്‍ശനങ്ങളാണ് അടുത്ത ട്വീറ്റുകളില്‍. സംഭവം വിവാദമായതോടെ അന്‍വറിനെ ഷോയില്‍ നിന്ന് പുറത്താക്കി. വിവാദ ട്വീറ്റുകളില്‍ ചിലത് അന്‍വര്‍ പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല