സ്വന്തം ലേഖകന്‍: നാസയില്‍ 1.85 കോടി രൂപ ശമ്പളമുള്ള ജോലി ലഭിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്, മധ്യപ്രദേശില്‍ 20 കാരന്‍ അറസ്റ്റില്‍. കംലാപൂര്‍ സ്വദേശിയായ അന്‍സാര്‍ഖാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ സെപെയ്‌സ് ആന്‍ ഫുഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ തനിക്ക് ജോലി ലഭിച്ചെന്ന കള്ളക്കഥ പ്രചരിപ്പിച്ച് ഒരു ഗ്രാമത്തെ മുഴുവന്‍ കബളിപ്പിച്ചത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അന്‍സാര്‍ ഖാന് 1.85 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ നാസയില്‍ ജോലി കിട്ടിയതറിഞ്ഞ പ്രദേശവാസികള്‍ സംഭവം ആഘോഷമാക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഒപ്പോടു കൂടിയ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചായിരുന്നു അന്‍സാര്‍ഖാന്റെ തട്ടിപ്പ്.
തുടര്‍ന്ന് കംലാപൂരില്‍ സ്വതന്ത്ര്യ ദിനത്തില്‍ രാഷ്ട്രീയ നേതാക്കളക്കം പങ്കെടുത്ത ചടങ്ങില്‍ അന്‍സാര്‍ഖാനെ ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് ശുക്ലയ്ക്ക് ഇയാളുടെ ഐഡന്റിന്റി കാര്‍ഡില്‍ കണ്ട ഒബാമയുടെ ഒപ്പില്‍ സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന് ശുക്ല രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ എല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഇതിനിടെ നാസയിലെ ശമ്പളം കിട്ടിയിട്ട് തിരിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങിയതായി ഗ്രാമവാസികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല