1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2016

ഫാ. ബിജു ജോസഫ്: നോര്‍ത്താംപ്റ്റണ്‍ ,നോട്ടിങ്ഹാം രൂപതകളില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശം നടത്തി. പ്രസ്റ്റണ്‍ ആസ്ഥാനമാക്കി ഗ്രേറ്റ് ബ്രിട്ടണില്‍ അനുവദിക്കപ്പെട്ട സീറോ മലബാര്‍ സഭയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ നോട്ടിങ്ങ്ഹാം, നോര്‍ത്താംപ്റ്റന്‍ രൂപതകളില്‍ സന്ദര്‍ശനം നടത്തി. നോര്‍ത്താംപ്റ്റന്‍ രൂപതയില്‍ ഫാ. ബെന്നി വലിയവീട്ടില്‍ MSFS, ഫാ. പ്രിന്‍സ് MSFS, ഫാ. ബെന്നി മരങ്ങോലില്‍ MSFS, ഡെസ്റ്റണില്‍ ഫാ. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ നിയുക്ത മെത്രാനെ സ്വീകരിച്ചു. നോര്‍ത്താംപ്റ്റന്‍ രൂപതയിലെ സീറോ മലബാര്‍ സഭാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചോദിച്ചു മനസിലാക്കി.

ഉച്ച കഴിഞ്ഞു നോട്ടിംഗ്ഹാമില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും വിശ്വാസികളും ചേര്‍ന്ന് തങ്ങളുടെ പുതിയ ഇടയനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഡര്‍ബി കത്തോലിക്കാ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചും പ്രതിനിധികള്‍ നിയുക്തമെത്രാനെ കാണാനെത്തി. തുടര്‍ന്ന് നോട്ടിങ്ങ്ഹാം ബിഷപ് പാട്രിക് മക്കിനിയുമായി മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നോട്ടിങ്ങ്ഹാം ഗുഡ് ഷെപ്പേര്‍ഡ്, അര്‍ണോള്‍ഡ് ഇടവക ദേവാലയം സന്ദര്‍ശിച്ചു ഇടവക വികാരി റവ. ഫാ. ഫിലിപ് ഷൊമേക്കുമായും ആശയവിനിമയം നടത്തി.വൈകുന്നേരത്തോടു കൂടി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ ഇടവക വികാരി റവ. ഫാ. പോള്‍ നെല്ലിക്കുളവും ഇടവകാംഗങ്ങളും ചേര്‍ന്ന് പിതാവിനെ സ്വീകരിച്ചു. ഇടവക ജനങ്ങളുമായി സംസാരിക്കുന്നതിനു സമയം കണ്ടെത്തിയതിന് ശേഷം ഇന്ന് ബര്‍മിംഗ്ഹാമില്‍ നടക്കുന്ന ‘ചാപ്ലിയന്‍സി ഡേ’യില്‍ പങ്കെടുക്കുന്നതിനായി ബര്‍മിംഗ്ഹാമിലേക്ക് തിരിച്ചു.

പെട്ടെന്നുള്ളതാണെങ്കിലും അതാത് രൂപതകളില്‍ അഭിവന്ദ്യ പിതാക്കന്മാരെ കാണാനും സീറോ മലബാര്‍ സഭകളുടെ പ്രവര്‍ത്തനം നേരിട്ടു മനസിലാക്കാന്‍ സാധിക്കുന്നതും തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്ന് നിയുക്തമെത്രാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ലീഡ്‌സ് രൂപതയില്‍ നടത്തിയ സന്ദര്‍ശനവും ഏറെ ഉന്മേഷം പകരുന്നതായിരുന്നുവെന്ന് മാര്‍ സ്രാമ്പിക്കല്‍ സൂചിപ്പിച്ചു.

അതേ സമയം ഈ വരുന്ന ആഴ്ചകളില്‍, വാരാന്ത്യങ്ങളില്‍ ദേവാലയത്തില്‍ വായിക്കുന്നതിനായി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ ഇടയലേഖനം നല്‍കിയിട്ടുണ്ട്. പുതിയ രൂപതാ സ്ഥാപനത്തെ കുറിച്ചും മെത്രാന്മാരുടെ നിയമങ്ങളെ കുറിച്ചുമാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനായി ജനറല്‍ കണ്‍വീനര്‍ റവ. ഫാ. തോമസ് പാറയടിയിലും ജോയിന്റ് കണ്‍വീനര്‍ ഫാ. മാത്യു ചൂരപൊയ്കയിലും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.