1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2016

ബോബന്‍ സെബാസ്റ്റ്യന്‍: വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വിജയകരമായ ആറാം വര്‍ഷത്തിലേക്ക് കുതിച്ചു പായുന്ന വോക്കിംഗ് മലയാളികളുടെ സ്വന്തം ഡബ്ലിയു എം സി എ യുടെ ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17നു വര്‍ണഗംഭിരമായി വോക്കിങ് ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ സ്‌കൂളില്‍ വച്ചു നടന്നു. വോകിങ്ങിലെ മുഴുവന്‍ മലയാളികളുടെയും സാന്നിധ്യവും സഹകരണവും കൊണ്ടു ശ്രേദ്ദേയമായ ചടങ്ങില്‍ വെച്ച് അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വോക്കിങ്ങിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും വോകിംഗ് കാരുണ്യ ചാരിറ്റിയുടെ സ്ഥാപക സംഘാടകനുമായ ശ്രീ ജോജി ജോസഫ് പ്രസിഡന്റും ശ്രീ അരുണ്‍ വര്‍ഗീസ് സെക്രട്ടറിയും ശ്രീ ജെന്‍സ് തോമസ് ട്രെഷററും ശ്രീമതി റൂബി ജോബിയും ശ്രീമാന്‍ ആന്റ്ണി പയസും വൈസ് പ്രസിഡണ്ടുമാരായും ശ്രീമതി ലിന്‍സ് സുനോജ് ജോയിന്റ് സെക്രട്ടറിയും ആയി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജോഷി തോമസ്, അനു അരുണ്‍. ജില്‍ടി ബോബന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വേറിട്ട പ്രവര്‍ത്തന ശൈലിയുമായി ചുരുങ്ങിയ നാളുകള്‍ കൊണ്ട് യു കെ മുഴുവനും അറിയപ്പെടുന്ന ഒരു സംഘടനയായി മാറിയത് അസോസിയേഷന്റെ സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരുന്നു എന്നും അതിലും മികച്ച പ്രവര്‍ത്തനം ഈ വര്ഷം കാഴ്ച വെയ്ക്കുവാന്‍ പരിചയ സമ്പന്നരും യുവാക്കളും മുന്‍പെങ്ങും ഇല്ലാത്തവിധം സ്ത്രീ സാന്നിധ്യവും ഒത്തു ചേര്‍ന്ന പുതിയ ഭരണസമിതിക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസം തനിക്കുണ്ട് എന്നും ആദ്യ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ അഭിസംബോധന ചെയ്യവേ പ്രസിഡണ്ട് ശ്രീ ജോജി ജോസഫ് പറഞ്ഞു. അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുവാന്‍ കമ്മിറ്റി തീരുമാനിച്ചു.

ഈ വര്‍ഷത്തെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ ജനുവരി എഴാം തീയതി വോകിങ്ങിലെ ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. അസോസിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ അരുണ്‍ വര്‍ഗീസ്, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ പ്രായ ഭേദമില്ലാതെ വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളുടെയും സമ്പൂര്‍ണ്ണ പിന്തുണയോടുകൂടി എല്ലാവര്ക്കും അവസരം നല്‍കുക എന്ന സദുദ്ദേശവുമായി വോക്കിംഗ് ഇതുവരെ കാണാത്ത ഒരു സമ്പൂര്‍ണ്ണ കലാമാമാങ്കം വാഗ്ദാനം ചെയ്യുകയും ചെയ്തു. ക്രിസ്മസ് പുതുവത്സരാഘോഷാത്തോടനുബന്ധിച്ചുള്ള കലാപരിപാടികളില്‍ പങ്കുചേരുവാന്‍ വോകിങ്ങിലെയും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും അദ്ദേഹം സ്വാഗതം ചെയ്തു.

വോക്കിങ്ങിലെ പ്രബുദ്ധരായ മലയാളികള്‍ നല്‍കി വരുന്ന അകമഴിഞ്ഞ പിന്തുണ ഒന്ന് മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം ആയിട്ടുള്ളതെന്നും അതിനു എന്നും അവരോടു കടപ്പെട്ടിരിക്കും എന്നും കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ ഉടനെ പ്രഖ്യാപിക്കുന്നതാനെന്നും അവയിലെല്ലാം ഭാഗഭാക്കാകുവാന്‍ അസോസിയേഷന്റെ ഫേസ്ബുക്ക് പേജ് ഇനിയും ലൈക്ക് ചെയ്യാത്തവര്‍ എത്രയും വേഗം ലൈക്ക് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു

https://www.facebook.com/Wokingmalayali

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.