1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2016

സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള സിന്ധു നദീജല കരാറില്‍ പിന്നോട്ടില്ലെന്ന് ഇന്ത്യ, രക്തവും ജലവും ഒരുമിച്ച് ഒഴുകില്ലെന്ന് മോഡി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. കരാര്‍ റദ്ദാക്കില്ലെങ്കിലും പാക് നിയന്ത്രണത്തിലുള്ള നദികളില്‍ നിന്ന് ഇന്ത്യ എടുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഉറിയിയെ സൈനിക കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നത്. 1960 ലാണ് ഇന്ത്യയും പാകിസ്താനും കരാറില്‍ ഒപ്പിട്ടത്. 50 വര്‍ഷം പ്രായമായ കരാറില്‍ നിന്ന് പിന്‍മാറണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കളടക്കം നിരവധി പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു.

അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റായിരുന്ന ജനറല്‍ അയൂബ് ഖാനും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം കശ്മീരിലെ കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്‌ലജ്, എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.

നേരത്തെ ഇന്ത്യ ആവശ്യമായ വെള്ളം തരുന്നില്ലെന്ന പരാതിയുമായി പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ രണ്ട് കേസുകള്‍ ഇന്ത്യക്കെതിരെ നിലവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.