സ്വന്തം ലേഖകന്‍: ഹിജ്റ വര്‍ഷാരംഭം, യുഎഇയിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ഒക്ടോബര്‍ രണ്ടിന് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലക്കൊപ്പം സ്വകാര്യ മേഖലക്കും അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
സപ്തംബര്‍ 30 വെള്ളിയാഴ്ചയും, ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയും വരുന്നതിനാല്‍ ഒക്ടോബര്‍ രണ്ടിന് അവധി ലഭിക്കുന്നതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി യുഎഇയില്‍ അവധി ലഭിക്കും. വെള്ളി, ശനി എന്നീ രണ്ട് വാരാന്ത്യ അവധി ദിനങ്ങള്‍ക്കു തുടര്‍ച്ചയായി ഞായറാഴ്ചയും അവധി ആയതോടെ മൂന്ന് ദിവസം യുഎഇ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.
ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിയിരിക്കും. ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് അല്‍ ബുസൈദിയും മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ അല്‍ ബക്രിയുമാണ് അവധി പ്രഖ്യാപിച്ചത്.
അവധിദിനത്തില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മതിയായ ആനുകൂല്യം നല്‍കേണ്ടതാണെന്ന് ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല