ജോണ്‍സ് മാത്യൂസ്: ഭക്തിയുടെ നിറവില്‍ മലങ്കര കത്തോലിക്ക സഭയുടെ 86ാം പുനരൈക്യവാര്‍ഷികവും വാല്‍സിങ്ഹാം തീര്‍ത്ഥാടനവും നടന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലുള്ള വിവിധ സഭാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 86ാം പുനരൈക്യ വാര്‍ഷികവും മരിയന്‍ തീര്‍ത്ഥാടനവും വാല്‍സിങ്ഹാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് സെപ് 25ാം തിയതി നിരവധി മലങ്കര സഭാ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു.അന്നേ ദിവസം രാവിലെ 11.30 ന് പ്രഭാത പ്രാര്‍ത്ഥനയോടെ മരിയന്‍ വില്ലേജില്‍ നിന്ന് പുറപ്പെട്ട വര്‍ണ്ണ ശനപളവും ഭക്തിനിര്‍ഭരവുമായ പുനരൈക്യ റാലി തിരുവല്ല രൂപതയുടെ സഹായ മെത്രാന് അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് പിതാവ് ആശിര്‍വദിച്ച് അനുഗ്രഹിച്ച് തുടക്കം കുറിച്ചു.സഭയുടെ പൊതുബാനറിന്റെ പിറകില്‍ യുകെയിലെ 16ഭാഗങ്ങളില്‍ നിന്നുള്ള സഭാ വിശ്വാസികള്‍ മുത്തുകുടയും കൊടികളുമായി പരിശുദ്ധ ദൈവമാതാവിനെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാ ഗീതവുമായി നടന്നുനീങ്ങിയപ്പോള്‍ റാലി വേറിട്ടൊരു അനുഭവമായി.
തുടര്‍ന്ന് മരിയന്‍ ബസിലിക്കയില്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്തോഫോനോസ് മെത്രപൊലിഞ്ഞയുടെ മുഖ്യ കാര്‍മികത്വത്തിലും റോമില്‍ നിന്ന് എത്തിച്ചേര്‍ന്ന ജോസഫ് മലയാറ്റില്‍ അച്ചന്റേയും യുകെയുടെ സഭാ കോര്‍ഡിനേറ്റര്‍ ഫാ ദാനിയേല്‍ കുളങ്ങരയുടേയും സഹകാര്‍മികത്വത്തിലും ആഘോഷമായ സമൂഹബലി നടന്നു.പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ ജീവിക്കാന്‍ അഭിവന്ദ്യ പിതാവ് വചന സന്ദേശത്തില്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.
ശേഷം നടന്ന പൊതു സമ്മേളനത്തില്‍ വാത്സിങ്ഹാം തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടര്‍ മോണ്‍സിഞ്ഞോര്‍ ജോണ്‍ അര്‍മിറ്റേജ് മലങ്കര കത്തോലിക്കാ സഭയുടെ 86ാമത് പുനരൈക്യ വാര്‍ഷികത്തിന് ആശംസ അര്‍പ്പിക്കുകയും മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ഉണ്ടായി.
പുനരൈക്യ റാലിയും മരിയന്‍ തീര്‍ത്ഥാടനവും ഭംഗിയായി നടത്താന്‍ നേതൃത്വം വഹിച്ച വിവിധ മിഷനുകളുടെ ട്രസ്റ്റി,സെക്രട്ടറി,പാസ്റ്റര്‍ ,കൗണ്‍സില്‍ മെമ്പേഴ്സ്,എം സി വൈ എം പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സഭയുടെ കോര്‍ഡിനേറ്റര്‍ ഫാദര്‍ ദാനിയേല്‍ കുളങ്ങര അഭിനന്ദനം അറിയിച്ചു.പാസ്റ്റര്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അനൂജ് ജോഷ്വോ എല്ലാവര്ക്കും നന്ദി അറിയിച്ചു.വരും വര്‍ഷം വീണ്ടും കാണാമെന്നുള്ള പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍ വാത്സിങ്ഹാമില് നിന്ന് പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല