ജോസ് പുത്തന്‍കളം: മൂന്ന് സഭാപിതാക്കന്മാര്, നിരവധി വൈദികര്‍, ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ ദിവ്യബലി. മാഞ്ചസ്റ്റര്‍; പ്രഥമ ക്നാനായ തിരുനാളിന് മൂന്ന് ദിവസം കൂടി മാത്രം അവശേഷിക്കേ ക്നാനായ സമുദായാംഗങ്ങളുടെ ആവേശം അലതല്ലുകയാണ്. സമുദായ സഭാ സ്നേഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സമുദായാംഗങ്ങള്‍ യൂറോപ്പിലെ ആദ്യ ചാപ്ലിയന്സി തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം സമുചിതമായി ആചരിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ നഗരവീഥികളിലൂടെ തിരുന്നാള്‍ പ്രദക്ഷിണം നടക്കുമ്പോള്‍, അത് ക്രൈസ്തവ വിശ്വാസ പ്രഘോഷണ വേദിയായി മാറും.
വിജയപതാകകളും മുത്തുക്കുടകളും പൊന്‍ വെള്ളി മരകുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടാണ് പ്രദക്ഷിണം നടക്കുന്ന വിവരം വിളംബരം ചെയ്തു കൊണ്ട് ഐറിഷ് ബാന്‍ഡും ചെണ്ടമേളവും പ്രദക്ഷിണത്തെ മനോഹരമാക്കും.
പ്രഥമ ക്നാനായ തിരുനാളിന് മൂന്നു സഭാപിതാക്കന്മാരുടെ സാന്നിധ്യമാണ് ഏറ്റവും സവിശേഷത. കോട്ടയം അതിരൂപതാ മെത്രാന് മാര്‍ മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ വചന സന്ദേശം നല്‍കും. യുകെയിലെ പ്രഥമ രൂപതയുടെ പ്രഥമ മെത്രാന് ആദ്യമായി പങ്കെടുക്കുന്ന യുകെയിലെ പ്രഥമ തിരുനാളാണ് ശനിയാഴ്ച മാഞ്ചസ്റ്ററിലെ സെന്റ്. ആന്റണീസ് കത്തോലിക്കാ ദേവാലയത്തില്‍ നടത്തപ്പെടുന്നത്.
ഷ്രൂസ്ബറി രൂപതാ മെത്രാന് മാര്‍. മാര്‍ക്ക് ഡേവീസ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. മൂന്ന് സഭാപിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ഇടവക ജനമൊരുക്കുന്ന നയനമനോഹരമായ മെഗാഷോയും കാണികളില്‍ ആവേശമുളവാക്കും. സദസിനെ ആകര്‍ഷിക്കുന്ന സ്വാഗത നൃത്തം മനസിനും കാതിനും കുളിര്‍മയേകും.
മൂന്ന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ യുകെയില്‍ എമ്പാടുമുള്ള ക്നാനായക്കാര്‍ ബസുകളിലും കാറുകളിലുമായി എത്തുമ്പോള്‍ വിപുലമായ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
യുകെ ദര്‍ശിച്ച ഏറ്റവും വലിയ വിശ്വാസസാഗരം ഒത്തു ചേര്‍ന്ന അഭിഷേകാഗ്നി കണ്വന്ഷന് സംഘാടകന്‍, ഇംഗ്ലണ്ടിലെ മലയാറ്റൂര്‍ തിരുന്നാള്‍ എന്ന ഖ്യാതി ലോകമെങ്ങും വ്യാപിച്ച മാഞ്ചസ്റ്റര്‍ തിരുന്നാളിന്റെ തുടക്കക്കാരന് എന്നിങ്ങനെ നിരവധി വ്യക്തിമുദ്രകള്‍ പതിപ്പിച്ച ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രഥമ ക്നാനായ തിരുന്നാളിന് ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനകളും നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല