സ്വന്തം ലേഖകന്‍: എണ്ണ വിലയിടിവ്, സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമാണിത്. ദേശീയ ടെലിവിഷനില്‍ ഇതുസംബന്ധിച്ച ഉത്തരവുകള്‍ വായിച്ചു. മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനം വെട്ടിക്കുറവ് വരുത്തി.
ആലോചനാസഭയിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓവര്‍ടൈം അലവന്‍സുകള്‍ കുറച്ചു. അവധിദിവസങ്ങളും വെട്ടിക്കുറച്ചു. സൗദി ജനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ 67 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരാണ്. ഏറ്റവും താഴെത്തട്ടിലെ ജീവനക്കാര്‍ക്കു വേതനം കുറച്ചില്ല. പക്ഷേ, ഇക്കൊല്ലം വേതനവര്‍ധന നല്‍കില്ല.
ഓവര്‍ടൈമിനും പരിധിവച്ചു. വാര്‍ഷിക അവധി 30 ദിവസമാക്കി.ശമ്പളവും ആനുകൂല്യങ്ങളുമാണു സൗദി സര്‍ക്കാരിന്റെ ചെലവില്‍ 45 ശതമാനം.
സര്‍ക്കാര്‍ മേഖലയില്‍ കടുത്ത ചെലവ് ചുരുക്കലാണ് സര്‍ക്കാരിനു മുന്നിലുള്ള വഴി എന്നാണ് പുതിയ തീരുമാനങ്ങള്‍ നല്കുന്ന സൂചന. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ എല്ലാം തന്നെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.
ശമ്പള വര്‍ദ്ധന, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എന്നിവ ആദ്യ ചെലവുചുരുക്കലിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് മരവിപ്പിച്ചത്. മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി വെട്ടിക്കുറച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല