1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2016

സ്വന്തം ലേഖകന്‍: മനുഷ്യന്റെ ചൊവ്വാ യാത്രക്കുള്ള വാഹനവും റോക്കറ്റും തയ്യാര്‍, വെളിപ്പെടുത്തലുമായി സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ്. ചൊവ്വയില്‍ ആറു വര്‍ഷത്തിനുള്ളില്‍ മനുഷ്യ കോളനികള്‍ സ്ഥാപിക്കുന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന സ്‌പേസ് എക്‌സ് കമ്പനി തങ്ങളുടെ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടു.

ചൊവ്വയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന വാഹനവും വിക്ഷേപിക്കാനുപയോഗിക്കുന്ന റോക്കറ്റിനേയും സംബന്ധിച്ച വിവരങ്ങളാണ് സ്‌പേസ് എക്‌സ് ഉടമ എലന്‍ മസ്‌ക് വെളിപ്പെടുത്തിയത്. ഇതേ ലക്ഷ്യവുമായി പരീക്ഷിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് അദ്ദേഹം കമ്പനിയുടെ പദ്ധതി അവതരിപ്പിച്ചത്.

2022 ല്‍ പദ്ധതി പ്രകാരം ചൊവ്വാ യാത്ര സംഭവിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. 40 മുതല്‍ 100 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ സ്ഥിരമായ നഗരങ്ങള്‍ ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയുടെ ആനിമേഷന്‍ വീഡിയോ അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ എലന്‍ പ്രദര്‍ശിപ്പിച്ചു.

400 അടി ഉയരമുള്ള ശക്തിയേറിയ റോക്കറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ചന്ദ്രനിലേക്ക് പോയ അപ്പോളോ ദൗത്യത്തിനായി ഉപയോഗിച്ച സാറ്റണ്‍ റോക്കറ്റിനേക്കാള്‍ കരുത്തേറിയതാണ് ഈ റോക്കറ്റ്. മാത്രമല്ല വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് റോക്കറ്റായിരിക്കും ഇത്. ഒരു ചൊവ്വാ യാത്രികന് രണ്ട് ലക്ഷം ഡോളറാണ് യാത്രയ്ക്ക് വേണ്ടി ചെലവഴിക്കേണ്ടി വരിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.