സാബു ചുണ്ടക്കാട്ടില്‍: കലയുടേയും കലാകാരന്മാരുടേയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിക്കുന്ന ഏഴാമത് അടൂര്‍ സംഗമം ഈ വര്‍ഷം ഹന്ധിജ്ഗണില് വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.ഈ വരുന്ന ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഹണ്ടിങ്ടണിലെ മിഡ്വേ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.ആയതിലേക്ക് അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരേയും ക്ഷണിച്ചുകൊള്ളുന്നു.ഈ പ്രാവശ്യത്തെ പ്രത്യേകത ലിവര്‍പൂളില്‍ മരിച്ച ബേബിക്കുട്ടിയുടെ ഓര്‍മ്മ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നതാണ്.അതിന് ശേഷം അംഗങ്ങളില്‍ നിന്നുമുള്ള എല്ലാവരുടേയും പല രീതിയിലുള്ള കലാകായിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.ദുരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍കൂട്ടി അറിയിക്കുന്നതനുസരിച്ച് താമസം ഏര്‍പ്പാടാക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റെജി തോമസ്07533499858
റോഷന്07912637884
ജോസണ്‍07809687913
ലിറ്റോ ടൈറ്റസ്07888828637
മിഡ്വെ സെന്റര്‍
മിഡ്വേ റോഡ്
ഹണ്ടിങ്ടണ്‍
കേംബ്രിഡ്ജ്ഷെയര്‍
PE291SF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല