പ്രഭുദേവയ്ക്കും റംലത്തിനും കോടതി വിവാഹമോചനം അനുവദിച്ചു. നേരത്തെ ജൂണ്‍ 30ന് ഇരുവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് ജൂലായ് 10ന് പരിഗണിക്കാനായി കേസ് മാറ്റി.
എന്നാല്‍ കഴിഞ്ഞ ദിവസം (ജൂലായ് 2) ഇരുവരും അപ്രതീക്ഷിതമായി ചെന്നൈ കുടുംബ കോടതിയില്‍ ഹാജരാകുകയായിരുന്നു. കേസ് പരിഗണിച്ച കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
പ്രഭുദേവ വിവാഹമോചനം നേടിയതോടെ നയന്‍താര പ്രഭുദേവ വിവാഹത്തെക്കുറിച്ചുള്ള ചര്‍്ച്ചകള്‍ക്ക് കോളിവുഡില്‍ ചൂടേറി. വിവാഹ മോചനം വൈകിയതിനാല്‍ താലി ചാര്‍ത്തല്‍ ആഗസ്റ്റിലേക്ക് നീളുമെന്ന പ്രചാരണം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് അവസാനിച്ച മട്ടാണ്. ഈ മാസം തന്നെ വിവാഹം ഉണ്ടായേക്കുമെന്നുമറിയുന്നു.
അതിനിടെ നയന്‍താരയെ കെട്ടണമെങ്കില്‍ ക്രിസ്റ്റ്യാനിയാവണമെന്ന നയന്‍സിന്റെ മാതാപിതാക്കളുടെ ആവശ്യം പ്രഭുദേവ ഇതുവരെ അംഗീകരിച്ചിട്ടില്ല. നേരത്തെ പ്രഭുദേവയെ വിവാഹം കഴിക്കാന്‍ റംലത്തിന് മതം മാറേണ്ടിവന്നിരുന്നു. ഇതേ സാഹചര്യമാണ് പ്രഭുദേവയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പ്രഭുദേവയുടെ തീരുമാനം വൈകുന്നത് വിവാഹം ഇനിയും നീളാനിടയാക്കുമെന്ന സംശയവും ഉയരുന്നുണ്ട്.
അതേസമയം വിവാഹത്തിന് തയ്യാറെടുത്തു കഴിഞ്ഞ നയന്‍താര അഭിനയത്തില്‍ നിന്നും വിടപറഞ്ഞിരിക്കുകയാണ്. ബാലകൃഷ്ണ നായകനാകുന്ന തെലുങ്ക് ചിത്രം രാമരാജ്യത്തിലാണ് നയന്‍സ് അവസാനം അഭിനയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല