കിസ്സാന്‍ തോമസ്: ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ
നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’
വിശുദ്ധ ലൂക്കാ 6 : 36
കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ‘കരുണയുടെ ധ്യാനം’ 2016 ഒക്ടോബര്‍ 29,30,31(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും നവംബര്‍ 1 (ചൊവ്വ) യുവജനങ്ങള്‍ക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തപെടുന്നു. ബ്ലാന്ച്ചാര്ഡ്സ്ടൌണ് (Blanchardstown, Clonee) പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും, മൗനം ,ദൈവം പെയ്തിറങ്ങുന്നു (നോവല്‍),പ്രകാശത്തിന്റെ നിഴല്‍ എന്നീ കൃതികളുടെ രചയിതാവും,കൊല്ലം സാന്‍ പിയോ കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡാനി കപ്പൂച്ചിന്‍ അച്ചനാണ് ധ്യാനം നയിക്കുന്നത് .
ആദ്യകുര്‍ബാന സ്വീകരിച്ച കുഞ്ഞുങ്ങള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരേയുള്ളവര്‍ക്ക് ‘കരുണയുടെ ധ്യാന’ത്തോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ പോലെ വിവിധ വിഭാഗങ്ങളായിട്ടാണ് ധ്യാനം നടത്തപെടുന്നത് .അയര്‍ലണ്ടിലെ ജീസ്സസ് യൂത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം നടത്തപ്പെടുന്നത്.
18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ധ്യാന ദിവസം കൗണ്ടറില്‍നിന്നു വാങ്ങി ഒപ്പിട്ടു നല്‍കണം.
‘കരുണയുടെ ധ്യാനം’ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി ,പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാന്ച്ചാര്ഡ്സ്ടൌണ് പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി
സിറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ഫാ.ആന്റണി പെരുമായന് ഡബ്ലിന്‍ ചാപ്ലൈയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ കണ്‍വീനര്‍ ബിനു ആന്റണി എന്നിവര്‍ അറിയിച്ചു.
കരുണയുടെ ധ്യാനം, കുട്ടികളുടെ ധ്യാനം, യുവജനകണ്‍വെന്‍ഷന്‍ എന്നിവ ഓരോന്നിനും പ്രത്യേകമായി സഭയുടെ website, www.്യെൃomalabr.ie ല്‍online regitsration ഒക്ടോബര്‍ 25 ന് മുന്‍പ് ചെയ്യേണ്ടതാണ്. website regitsration സൗകര്യം 05/10/2016 (ബുധനാഴ്ച ) മുതല്‍ ലഭ്യമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല