സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ധീരജവാന്മാരെ ആദരിക്കുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ പരസ്യം തരംഗമാകുന്നു. ഹീറോ സല്യൂട്ട്സ് ദ റിയല്‍ ഹീറോസ് എന്ന പേരിലാണ് പുതിയ പരസ്യം ഇറക്കിയിരിക്കുന്നത്. കരസേന, വ്യോമസേന, നേവി ഓഫീസര്‍മാരെ ജനങ്ങള്‍ ധീരതയോടെ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേനക്ക് ആദരവുമായി എത്തിയ പരസ്യം സമൂഹ മാധ്യമങ്ങളിലും തരംഗമാകുകയാണ്. സര്‍ജിക്കല്‍ സ്ട്രൈക്ക് വിജയകരമായി പൂര്‍ത്തിയാക്കിയ സൈന്യത്തിന്റെ നായക പരിവേഷം വിദഗ്ദമായി ഉപയോഗപ്പെടുത്തുന്ന പരസ്യം ഒപ്പം ദേശസ്നേഹവും പങ്കുവക്കുന്നു. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് പേരാണ് പരസ്യം കണ്ടത്. ഒരേ സമയം രാജ്യത്തോടുള്ള സ്നേഹവും സൈനികരോടുള്ള ആദരവും ‘ഹീറോ സല്യൂട്ട്സ് ദ റിയല്‍ ഹീറോസില്‍’ കോര്‍ത്തിണക്കിയതായി കമന്റുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല