ലണ്ടന്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചതിനു പിന്നാലെ ബ്രിട്ടനും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ 800 സൈനികരെ പിന്‍വലിക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനില്‍ നിന്നും 33,000 സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞമാസം യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ പ്രഖ്യാപിച്ചിരുന്നു. 2015ഓടെ അഫ്ഗാനിസ്താനില്‍ ബ്രിട്ടീഷ് സൈന്യം ഉണ്ടാവില്ലെന്നും വിദഗ്ധ അഭിപ്രായം അനുസരിച്ച് സൈന്യത്തെ എത്രയും പെട്ടെന്ന് രാജ്യത്തേക്ക് മടക്കിവിളിക്കാനുള്ള തീരുമാനം ശരിയാണെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത ഒമ്പതു മാസത്തിനുള്ളില്‍ 400 സൈനികരെ പിന്‍വലിക്കും. നിലവില്‍ 9500 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനിലുള്ളത്. അഫ്ഗാനിസ്താനില്‍ സൈനിക സാന്നിധ്യമുള്ള രണ്ടാമത്തെ വലിയ പാശ്ചാത്യരാജ്യമാണ് ബ്രിട്ടന്‍.
ഇതിനിടെ അഫ്ഗാനിലെ തങ്ങളുടെ സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ജര്‍മനിയും അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ 500 സൈനികരെ പിന്‍വലിക്കുമെന്നാണ് ജര്‍മനി പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല