സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് മിന്നലാക്രമണം, ഇന്ത്യക്ക് റഷ്യയുടെ പിന്തുണ. പാക് നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സംഭവത്തില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. എല്ലാ രാജ്യങ്ങള്‍ക്കും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് റഷ്യ വ്യക്തമാക്കി.
ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് റഷ്യ പറഞ്ഞു. ഇന്ത്യയിലെ മിലിട്ടറി ക്യാമ്പുകളെയും സാധാരണക്കാരെയും തീവ്രവാദികള്‍ ആക്രമിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.
സര്‍ജിക്കല്‍ സ്ട്രൈക്കിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ എം. കദാകിന് പറഞ്ഞു. റഷ്യപാക് സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാക് അധിനിവേശ കശ്മീരിലല്ല സൈനികാഭ്യാസം നടത്തിയതെന്നും കദാകിന് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യപാക് ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് തുറന്ന പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ പി5 രാജ്യമാണ് റഷ്യ. ഉറിയിലെ അക്രമികള്‍ പാകിസ്താനില്‍ നിന്ന് എത്തിയതാണെന്ന് ആദ്യമായി തുറന്ന് പ്രസ്താവിക്കുന്ന രാജ്യവും റഷ്യയാണ്. നേരത്തെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല