അലക്സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാല്‍ഫോര്‍ഡ് സെന്റ് ജെയിംസ് ഹാളില്‍ രാവിലെ പൂക്കളമിട്ട് ആരംഭിച്ച ഓണാഘോഷ പരിപാടികള്‍, സാല്‍ഫോര്‍ഡിലെ മലയാളി കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിഭവസദ്യദ്ധമായ ഓണസദ്യയില്‍ സന്തോഷപൂര്‍വ്വo പങ്കുചേര്‍ന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ താലപ്പൊലികളുടെയും, മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മഹാബലി തമ്പുരാന് ഉജ്വല സ്വീകണം നല്കി. സെക്രട്ടറി സോണ സ്കറിയ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് എബ്രഹാo അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന് ഭാരവാഹി.ക ള്‍ ഒരുമിച്ച് ചേര്‍ന്ന് നിലവിളക്ക് കൊളുത്തി യോഗം ഉദ് ഘാടനം ചെയ്തു. ട്രഷറര്‍ ബിനോയ് മാത്യു നന്ദി പ്രകാശിപ്പിച്ചു.
പ്രോഗ്രാം കോഡിനേറ്റര്‍മാരായ എലീന ഷാജു, ബിനു ടോം എന്നിവര്‍ അണിയിച്ചൊ രുക്കിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരി പാടികള്‍ കാണികളുടെ പ്രശംസ പിടിച്ച് പറ്റി. സാല്ഫാര്ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വന്‍ വിജയമാക്കുവാന്‍ സഹകരിച്ച എല്ലാവര്ക്കും സെക്രട്ടറി സോന സ്കറിയ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല