സ്വന്തം ലേഖകന്‍: എത്യോപ്യന്‍ സ്വദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ. മനാഹി മുഹമ്മദ് ബിന്‍ മനാഹി അല്‍ സഅദി എന്ന സൗദി പൗരനെയാണ് തിങ്കളാഴ്ച റിയാദില്‍വെച്ച് വധശിക്ഷക്ക് വിധേയമാക്കിയത്.
മനാഹി തന്റെ കാറില്‍ എത്യോപ്യക്കാരായ രണ്ടുപേരെ തടഞ്ഞുവെക്കുകയും ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ഭക്ഷണമോ വെള്ളമോ നല്‍കാതെ പീഡിപ്പിച്ചതായും മരിച്ചതിനു ശേഷം മൃതദേഹങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്തു തള്ളിയതായുമാണ് കേസ്.
കൃത്യം നടത്തി പോലീസിന്റെ പിടിയില്പെടുന്നതിന് മുമ്പ് പ്രതി രക്ഷപ്പെട്ടിരുന്നു. മയക്കുമരുന്നിന് അടിമയായ പ്രതി അതുകഴിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പോലീസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം പുറത്തായത്.
പിന്നീട് ജനറല്‍ കോടതി പ്രതിക്കെതിരെ കുറ്റപത്രം ഇറക്കി വധശിക്ഷ വിധിച്ചപ്പോള്‍ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും കീഴ്കോടതിയുടെ വിധിയെ പിന്തുണച്ചു. തുടര്‍ന്ന് നിയമപരമായ മാര്‍ഗത്തിലൂടെ നീങ്ങാന്‍ രാജകല്പന വന്ന സാഹചര്യത്തിലാണ് പ്രതിയെ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല