സ്വന്തം ലേഖകന്‍: കരീബിയന്‍ മേഖലയില്‍ ദുരിതം വിതച്ച് മാത്യു കൊടുങ്കാറ്റ്, മരിച്ചവരുടെ എണ്ണം 17 ആയി. ഹെയ്തിയിലും ക്യൂബയിലും ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലും വന്‍നാശം വിതച്ച മാത്യു കൊടുങ്കാറ്റ് ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കില്‍ നാലുപേരുടേയും ഹെയ്തിയില്‍ 13 പേരുടേയും ജീവന്‍ അപഹരിച്ചു.
ബഹാമാസിലേക്കും ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കും നീങ്ങിയ മാത്യു കൊടുങ്കാറ്റ് ജോര്‍ജിയ, സൗത്ത് കരോളൈന, നോര്‍ത്ത് കരോളൈന എന്നിവിടങ്ങളിലും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. സൗത്ത് കരോളൈനയില്‍ ഗവര്‍ണര്‍ നിക്കി ഹാലേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്തുലക്ഷം പേരെ ഒഴിപ്പിക്കാനും തീരുമാനിച്ചു.
ഹെയ്തിയില്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റിനെത്തുടര്‍ന്നു കനത്തമഴ പെയ്തു. കൃഷിയിടങ്ങളും പട്ടണങ്ങളും റിസോര്‍ട്ടുകളും കാറ്റിന്റെ സംഹാരതാണ്ഡവത്തിന് ഇരയായി. ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്ത നാശം നേരിട്ടു. ഗ്വണ്ടനാമോയിലെ യുഎസ് നാവികകത്താവളത്തിനും സൈനിക ജയിലിനും കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല