ജോസ് കുര്യാക്കോസ്: സെഹിയോന്‍ യുകെ നയിക്കുന്ന ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷണ പരമ്പര & സെമിനാര്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നയിക്കും. പതിനായിരക്കണക്കിന് യുവതിയുവാക്കളെയും കുടുംബങ്ങളെയും വിശുദ്ധിയിലേക്കും വിശ്വാസ നിറവിലേക്കും വഴി നടത്തിയ ‘തിയോളജി ഓഫ് ദി ബോഡി’ പരമ്പരക്ക് സെഹിയോന്‍ യുകെ അവസരമൊരുക്കുന്നു.
വി.ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ മനുഷ്യവ്യക്തിത്വത്തേയും പ്രത്യേകമായി ശരീര ശാസ്ത്രത്തെയും ബന്ധപ്പെടുത്തി സൃഷ്ടിയുടെയും ലൈംഗീകതയുടെയും മനോഹാരിത വെളിപ്പെടുത്തുന്ന പ്രഭാഷണ സമാഹാരങ്ങളാണ് ‘തിയോളജി ഓഫ് ദി ബോഡി’ എന്ന പേരില്‍ അറിയപ്പെടുന്നത്.
റോമിലെ സെന്റ് പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസര്‍ പദവിയിലുള്ള യുകെയില്‍ സേവനമനുഷ്ഠിക്കുന്ന റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് പ്രഭാഷണ പരമ്പര നയിക്കും. കുടുംബം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. ആന്റണി ഇരുപതില്‍ പരം ആത്മീയ പുസ്തകങ്ങളുടെ രചയിതാവാണ്.
ഒക്ടോബര്‍ 15, നവം 19, നവം 26 തീയതികളിലാണ് അതിമനോഹരവും കാലികപ്രസക്തിയുള്ളതുമായ ഈ പരമ്പര നടക്കുന്നത്.
15 വയസിന് മുകളിലുള്ള ഏവര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. യുവതിയുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹപ്രദമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് ഫാ. സോജി ഓലിക്കല്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
St. Gerard Catholic Church
Castle wale
Birmingham
B35 6JT
സമയം: രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാരോണ്‍: 07712472609
ജീസ്: 07730374551
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല