യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള 2016 അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 12. യുക്മ മിഡ്‌ലാന്‍ഡ് സ് റീജനല്‍ കലാമേള 2016 ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍ വെച്ചു നടക്കും . അംഗ സംഘടന കളില്‍നിന്നും കലാമേള യിലെ വിവിധ മത്സരങ്ങളിലേക്ക് പങ്കെടുക്കു ന്നവരുടെ പേരുവിവരങ്ങള്‍ ഒക്ടോബര്‍ 12 .നു മുന്‍പായി . നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് ,പോസ്റ്റ് ഇ മെയില്‍ വാട്ട്‌സ് ആപ്പ് മുഖാന്തിരമോ റീജനല്‍ കമ്മിറ്റിക്ക് കൈമാറേണ്ടതാണ്
ഇക്കഴിഞ്ഞ ഞായറാഴ്ച നോട്ടിഗ് ഹാമില്‍ വെച്ചു നടന്ന മിഡ് ലാന്‍ഡ് സ് റീജനല്‍ കമ്മിറ്റി യുടെ പ്രത്യേക യോഗം കലാമേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും , തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു . വരും ദിവസങ്ങളില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യ ങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത യോഗം നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണത്തിന് പ്ര സിഡന്‍ഡ് ശ്രീ ജയകുമാര്‍ നായരെ ചുമതലപ്പെടുത്തി .
മിഡ് ലാന്‍ഡ് സ് റീജനല്‍ ഭാരവാഹികളെ കൂടാതെ ആതിഥ്യ സംഘടനയായ എന്‍ എം സി എ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു .മിഡ് ലാന്‍ഡ് സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരത്തിന് രണ്ടാം തവണ വേദിയൊരുക്കുന്നത്തിന്റെ ആവേശത്തിലാണ് നോട്ടിഗ്ഹാം അതും റഷ് ക്ലിഫ് അങ്കണത്തില്‍ വെച്ചു തന്നെ .
നവംബര്‍ അഞ്ചിനു നടക്കുന്ന ദേശീയ കലാമേളയും മിഡ് ലാന്‍ഡ് സ് റീജനിലെ കോവണ്‍ട്രി യില്‍ വെച്ചു നടത്ത പ്പെടുന്നതിനാല്‍ അവസരം പരമാവധി പ്രയോജന പ്പെടുത്തുവാനുള്ള തയാറെടുപ്പിലാണ് റീജനിലെ അംഗ അസോസിയേഷനു കള്‍ .
കലാമേള വേദിയുടെ വിലാസം
RUSHCLIFE LEISURE CENTR
BOUNDARY ROAD
NG2 7BY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല