യൂറോപ്പിലെ ഭാഗ്യന്വേഷികളുടെയെല്ലാം നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചുകൊണ്ട് യൂറോമില്യണ്‍ ജാക്ക്പോട്ടിന്റെ സമ്മാനത്തുക 154 മില്യണ്‍ പൗണ്ടായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ ആരും വിജയിച്ചിട്ടില്ല. ബ്രിട്ടീഷ് ജാക്ക്പോട്ട് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായി മാറിയിരിക്കുകയാണ് യൂറോമില്യണ്‍ ജാക്ക്പോട്ട്. ഒരാള്‍ക്ക് ഈ ലോട്ടറി അടിച്ചാല്തന്നെ ലോട്ടറിചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായി അത് മാറുമെന്നാണ് ജാക്ക്പോട്ട് അധികൃതര്‍ വെളിപ്പെടുത്തുന്നത്.
രണ്ട് ഭാഗ്യനക്ഷത്രങ്ങളും അഞ്ച് അക്കങ്ങളും ശരിയായി വന്നാള് അയാള്‍ക്ക് ഈ സമ്മാനത്തുക മുഴുവനായും ലഭിക്കുന്നതാണ്. യൂറോമില്യണ്‍ ജാക്ക്പോട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. അതുകൊണ്ടുതന്നെ യൂറോപ്പിലെ എല്ലാവരും വല്ലാത്ത ആകാംക്ഷയിലാണ് നോക്കിയിരിക്കുന്നത്. ആരാണ് ആ ഭാഗ്യവാന് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം- ജാക്ക്പോട്ടിന്റെ വക്താവ് പറഞ്ഞു.
അഞ്ച് നമ്പറുകള്‍ യോജിക്കുകയും ഒരു ഭാഗ്യനക്ഷത്രം ലഭിക്കുകയും ചെയ്താല്‍ ഓരോരുത്തര്‍ക്കും 159,128 പൗണ്ടുവീതം ലഭിക്കും. കഴിഞ്ഞ ദിവസത്തെ നമ്പര്‍ 8, 11, 23, 31, 46 എന്നിവ ആയിരുന്നു. 8 ഉം 9 ഉമായിരുന്നു ഭാഗ്യനക്ഷത്ര നമ്പറുകള്‍. എന്നാല്‍ ആര്‍ക്കും ഈ നമ്പറുകള്‍ ഇല്ലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല