സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍, പോയ വര്‍ഷം കുത്തേറ്റു മരിച്ചത് 4000 ത്തോളം പേര്‍. ഉന്നത ജീവിത നിലവാരത്തിനും സുരക്ഷക്കും പേരുകേട്ട ലണ്ടനില്‍ കുറ്റവാളികള്‍ പെരുകകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഠാര ആക്രമണങ്ങള്‍ക്ക് പുറമേ വെടിവപ്പുകളും വര്‍ദ്ധിച്ചു.തോക്കു കൈവശം വക്കാന്‍ അനുവാദമില്ലാത്ത ലണ്ടനില്‍ വെടിവപ്പു സംഭവങ്ങള്‍ ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. നഗരത്തിലൂടെ സഞ്ചരിക്കുന്ന ജനങ്ങളെ മോഷണത്തിനും ഗുണ്ടാ ആക്രമണങ്ങളുടെ പേരിലുമാണ് കുത്തി വീഴ്ത്തുന്നത്.
ആക്രമണത്തിന് ഇരയായവരില്‍ കൂടുതലും 25 വയസ്സിന് താഴെയുള്ളവരാണ്. 2011 ല്‍ കഠാര ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. അതോടെ ആക്രമണങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും അനിയന്ത്രിതമായി വര്‍ദ്ധിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല