സ്വന്തം ലേഖകന്‍: ശിവസേനയുടെ പ്രതിഷേധം, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി രാംലീല ആഘോഷത്തിനില്ല. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന രാംലീലയില്‍ നിന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പിന്മാറിയത്. സിദ്ദിഖിയുടെ സ്വദേശമായ ഉത്തര്‍ പ്രദേശിലെ ബുധാനയിലായിരുന്നു പരിപാടി നടക്കാനിരുന്നത്.
സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് സിദ്ദിഖി രാംലീലയുടെ പരിശീലനത്തിന് എത്തിയത്. രാമായണത്തിലെ മാരീചന് എന്ന അസുരന്റെ വേഷമാണ് സിദ്ദിഖി അവതരിപ്പിക്കാനൊരുങ്ങിയത്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശിവസേനാ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പു മൂലമാണ് സിദ്ദിഖി രാംലീലയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. നവാസുദ്ദീന്‍ എന്ന് പേരുള്ള ആരും രാംലീലയുടെ ഭാഗമാകേണ്ടെന്നാണ് സേനാ പ്രവര്‍ത്തകരുടെ വാദം.
രാംലീലയില്‍ ഭാഗമാകുക എന്നത് ചെറുപ്പക്കാലം മുതലേയുള്ള തന്റെ സ്വപ്നമാണ്. എന്നാല്‍ ഇത്തവണ നിര്‍ഭാഗ്യവശാല്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ അടുത്ത വര്‍ഷം തീര്‍ച്ചയായും പങ്കെടുക്കും, സിദ്ദിഖി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല