സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനവും മെത്രാഭിഷേകവും ഇന്ന്. മാഞ്ചെസ്റ്ററിനടുത്തുള്ള പ്രിസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് ജപമാല യോടെ ശുശ്രൂഷകള്‍ ആരംഭിക്കും. 1.15ന് മെത്രാഭിഷേക ശുശ്രൂഷകള്‍ തുടങ്ങും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.
ലങ്കാസ്റ്റര്‍ രൂപത ബിഷപ് ഡോ. മൈക്കിള്‍ കാംബെല്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നിയുക്ത മെത്രാന് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 2.30ന് സ്ഥാനാരോഹണം. ബ്രിട്ടനിലെ വത്തിക്കാന്‍ പ്രധിനിധി ആര്‍ച്ച്ബിഷപ് ഡോ. അന്റോണിയോ മെന്നിനി അനുഗ്രഹ സന്ദേശം നല്‍കും.
ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷ്പ മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ചു ഫാ. ഡാനിയേല്‍ കുളങ്ങര, ഫാ. തോമസ് മടുക്കമൂട്ടില്‍ എന്നിവരും എത്തിച്ചേര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല