ബോണ്‍മൗത്ത്: യുക്മ സൗത്ത് വെസ്റ്റ് കലാമേളക്ക് ആവേശോജ്വലമായ സമാപനം. ബോണ്‍മൗത്തിലെ സെന്റ് പീറ്റേഴ്സ് കാത്തലിക്ക് സ്കൂളില്‍ നടന്ന കലാമേളക്ക് റീജിയണിലെ അസ്സോസിയേഷനുകളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന് ആതിഥേയത്വം വഹിച്ച കലാമേളയില്‍ ഗ്ലോസ്റ്റെര്‍ മലയാളി അസ്സോസിയേഷന് 130 പോയിന്റ് നേടി മൂന്നാം തവണയും ഓവറാള്‍ ചാമ്പ്യന്മാരായി. സാലിസ്ബറി മലയാളി അസ്സോസിയേഷന് 100 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ഗ്ലോസ്റ്റെര്‍ മലയാളി അസ്സോസിയേഷന്റെ തന്നെ ബെനീറ്റ ബിനു കലാതിലക പട്ടം നേടിയപ്പോള്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ ജൊഹാന്‍ സ്റ്റാലിന് കലാപ്രതിഭയായി. സീനിയര്‍ വിഭാഗത്തില്‍ വില്റ്റ്ഷെയര് മലയാളി അസ്സോസിയേഷന്റെ അനു ചന്ദ്രയും ജൂനിയര്‍ വിഭാഗത്തില്‍ ഗ്ലോസ്റ്റെര്‍ മലയാളി അസ്സോസിയേഷന്റെ ബെനീറ്റ ബിനുവും സബ് ജൂനിയര്‍ വിഭാഗത്തിലും കിഡ്സ് വിഭാഗത്തിലും ഗ്ലോസ്റ്റെര്‍ മലയാളി അസോസിയേഷന്റെ തന്നെ സംഗീത ജോഷിയും ദിയ ബൈജുവും വ്യക്തിഗത ചാമ്പ്യന്മാരായി.
റീജിയണിലെ പത്ത് അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച കലാമാമാങ്കം യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. റീജിയണല്‍ പ്രസിഡന്റ് ശ്രീ സുജു ജോസഫ് അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ ജനറല്‍ സെക്രെട്ടറി ശ്രീ സജീഷ് ടോമും നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രീ മാമന് ഫിലിപ്പും മുഖ്യാതിഥികളായി. ഡോര്‍സെറ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് ശ്രീ തോമസ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ നാഷണല്‍ എക്സിക്യു്റ്റിവ് അംഗം ശ്രീ ടിറ്റോ തോമസ്, റീജിയണല്‍ സെക്രെട്ടറി ശ്രീ കെ എസ ജോണ്സണ് ട്രഷറര്‍ ശ്രീ എബിന് ജോസ്, വൈസ് പ്രസിഡന്റ് ശ്രീ വര്‍ഗീസ് ചെറിയാന് തുടങ്ങിയവര്‍ പങ്കെടുത്തു.
കലാമേളയുടെ വിജയത്തിനായി ശ്രീ ലാലിച്ചന്‍ ജോര്‍ജ്, ശ്രീ റെമി ജോസഫ്, ശ്രീമതി ജിജി ജോണ്സണ്, ശ്രീ സുനില്‍ രവീന്ദ്രന്, ശ്രീ മനോജ് രാമചന്ദ്രന്, ശ്രീ അനീഷ് ജോര്‍ജ്, ശ്രീ ജിജി വിക്ടര്‍, ശ്രീ അനോജ് ചെറിയാന്, ശ്രീ സാജന് ജോസ്, ശ്രീ സജി ലൂയിസ്, ശ്രീമതി സൗമ്യ ഉല്ലാസ്, ശ്രീ ഉല്ലാസ്, ശ്രീ ജോ സേവ്യര്‍, ശ്രീ കോശിയാ ജോസ് തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല