സ്വന്തം ലേഖകന്‍: മാത്യു ചുഴലിക്കാറ്റിനു പിന്നാലെ ഹെയ്തിയില്‍ പകര്‍ച്ചവ്യാധികളുടെ വിളയാട്ടം, കോളറ ബാധിച്ച് 13 പേര് മരിച്ചു. കനത്ത നാശ നഷ്ടം വിതച്ച മാത്യു ചുഴലിക്കാറ്റിന് പിന്നാലെ ഹെയ്ത്തിയില്‍ പകര്‍ച്ചവ്യാധികളും പിടിമുറുക്കുന്നു. കോളറ പോലുള്ള രോഗങ്ങള്‍ ബാധിച്ച് നിരവധിപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗം അതിവേഗം പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സംഹാര താണ്ഡവമാടിയ മാത്യു ചുഴലിക്കാറ്റ് 877 ജീവനെടുത്തതിന് പിന്നാലെയാണ് കോളറയും മറ്റു പകര്‍ച്ച വ്യാധികളും പടരുന്നത്. കോളറ ബാധിച്ച 13 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 62 പേരുടെ നില ഗുരുതരമാണ്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൃത്തിരഹിതമായിത്തീര്‍ന്ന ചുറ്റുപാടാണ് ഹെയ്ത്തിയില്‍ കോവറ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. ശുദ്ധജലക്ഷാമവും വൃത്തിഹൂനമായ അന്തരീക്ഷവും ചേര്‍ന്ന് ഹെയ്തി ജനതയെ വീര്‍പ്പ് മുട്ടിക്കുകയാണ്.
ചുഴലിക്കാറ്റും കവിഞ്ഞൊഴുകിയ നദികളും അവശേഷിപ്പിച്ച മാലിന്യക്കൂമ്പാരങ്ങളാണ് ഇപ്പോള്‍ ഹെയ്തിയിലെ തെരുവുകള്‍ നിറയെ. ചുഴലിക്കാറ്റില്‍ നടുവൊടിഞ്ഞ ഹെയ്തിക്ക് പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല