1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2016

സ്വന്തം ലേഖകന്‍: സുഗന്ധ ഗവേഷകയും മോഡലുമായ മോണിക്ക ഖുര്‍ദെ വധം, കൊലക്കു മുമ്പ് ക്രൂര ലൈംഗിക പീഡനം നടത്തിയതായി പിടിയിലായ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. മോണിക്ക താമസിച്ചിരുന്ന പനാജി സപ്നരാജ് വാലിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജ്കുമാര്‍ സിങ്ങിനെ കൊലപതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

39 കാരിയായ മോണിക്കയുടെ നഗ്‌നമായ മൃതദേഹം വീട്ടിലെ കട്ടിലിനോട് ചേര്‍ത്തുകെട്ടിയ നിലയിലാണ് കണ്ടത്തെിയത്. സംഭവത്തിനുമുമ്പ് രണ്ടുരാത്രി പ്രതി മോണിക്കയുടെ ഫ്‌ളാറ്റിന്റെ ടെറസില്‍ അവരെ നിരീക്ഷിച്ച് കഴിഞ്ഞുകൂടിയിരുന്നു. തുടര്‍ന്ന്, ഒക്ടോബര്‍ അഞ്ചിന് രാത്രി ഇയാള്‍ മോണിക്കയുടെ വീട്ടില്‍ ബലംപ്രയോഗിച്ച് കടക്കുകയായിരുന്നു.

രാത്രി മുഴുവന്‍ പ്രതി മോണിക്കയെ കട്ടിലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത്. രക്ഷക്കായി മോണിക്ക കരഞ്ഞുവിളിച്ചെങ്കിലും ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്ന് പൊലിസ് പറഞ്ഞു. 21കാരനായ രാജ്കുമാര്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ജോലി അന്വേഷിച്ച് ഗോവയിലത്തെിയത്. പനാജി സപ്നരാജ് വാലിയില്‍ ഇയാള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡായി ജോലി കിട്ടി.

ദിവസങ്ങള്‍ക്കു ശേഷമാണ് മോണിക്ക ഈ ഫ്‌ളാറ്റില്‍ വീട് അന്വേഷിച്ചത്തെുന്നത്. ആദ്യ കാഴ്ചയില്‍തന്നെ പ്രതി മോണിക്കയില്‍ ആകൃഷ്ടനായി. മോണിക്കയുടെ കാര്‍ കഴുകി വൃത്തിയാക്കിയിരുന്നതും ഇയാളായിരുന്നു. തുടര്‍ന്ന് ഇവരെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തു കഴിയുകയായിരുന്നു.കഴിഞ്ഞ ജൂലൈ 22ന് മോണിക്കയുടെ കുട മോഷ്ടിച്ചതിനെതുടര്‍ന്ന് രാജ്കുമാറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

ഇയാളുടെ രണ്ടുമാസത്തെ ശമ്പളമായ 22,000 രൂപ സെക്യൂരിറ്റി ഏജന്‍സി തടഞ്ഞുവക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് രാജ്കുമാര്‍ പുനെ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ വിവിധ ജോലികള്‍ ചെയ്തു. ഇതിനിടെ, രാജ്കുമാര്‍ മോണിക്കയെ സമീപിച്ച് തന്റെ തടഞ്ഞുവച്ച ശമ്പളം വിട്ടുകൊടുക്കണമെന്ന് ഏജന്‍സിയോട് പറയണമെന്ന് ആവശ്യപ്പെട്ടു. മോണിക്ക ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ഇവരോട് ശത്രുത തോന്നിയത്.

മോണിക്കയുടെ എ.ടി.എം കാര്‍ഡ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ രാജ്കുമാര്‍ മോഷ്ടിച്ചിരുന്നു. കൊലപ്പെടുത്തും മുമ്പ് എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പറും മൊബൈല്‍ ഫോണിന്റെ പാസ്വേഡും മോണിക്കയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയിരുന്നു. മോഷ്ടിച്ച കാര്‍ഡുമായി എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പ്രതിയെ കുടുക്കിയത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിനിയായ മോണിക്ക ഗോവ കേന്ദ്രീകരിച്ചായിരുന്നു തന്റെ ഗവേഷണം നടത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.