1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2016

സ്വന്തം ലേഖകന്‍: ഒരു മാസം കൊണ്ട് 1.6 കോടി വരിക്കാര്‍, റിലയന്‍സ് ജിയോക്ക് ലോക റെക്കോര്‍ഡ്. സെപ്റ്റംബര്‍ 5 നായിരുന്നു ജിയോ 4 ജി നെറ്റ് വര്‍ക്ക് അവതരിപ്പിച്ചത്. വന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന വെല്‍കം ഓഫറുകളാണ് ജിയോയെ മുന്നിലെത്തിച്ചത്. ഡിസംബര്‍ 31 വരെയാണ് ജിയോയുടെ പ്രാഥമിക ഓഫറുകളുടെ കാലാവധി.

പ്രതിദിനം 4 ജിബി വരെയാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. ഫ്രീ കോളുകളും റോമിംഗ് ചാര്‍ജുകള്‍ ഇല്ലാത്തതും ജിയോയുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. ജിയോ മ്യൂസിക്, മൈ ജിയോ, ജിയോചാറ്റ്, ജിയോമണി തുടങ്ങിയവയും ഉപഭോക്താക്കള്‍ ഏറ്റെടുത്തു. 50 രൂപയ്ക്ക് 1 ജിബി എന്ന ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് തങ്ങള്‍ ഈടാക്കുന്നതെന്നായിരുന്നു മുകേഷ് അംബാനി അവകാശപ്പെട്ടത്.

വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിയ ഐഫോണ്‍ 7 നൊപ്പം 12 മാസത്തെ പാക്കേജ് ഇപ്പോള്‍ ജിയോ നല്‍കുന്നുണ്ട്. ഈ ഓഫര്‍ ഐഫോണിന്റെ മറ്റു മോഡലുകള്‍ക്കൊപ്പവും ഇപ്പോള്‍ ലഭ്യമാണ്. ജിയോയുടെ വരവിനെ തുടര്‍ന്ന് എതിരാളികളായ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.