സ്വന്തം ലേഖകന്‍: ക്യാപ്റ്റന്‍ ധോനിയുടെ ഭാര്യ സാക്ഷി ധോനിക്കെതിരെ കോടികളുടെ തട്ടിപ്പു കേസ്. ഡെന്നിസ് അറോറ എന്നയാളുടെ പരാതിയില്‍ പോലീസ് ഐപിസി 420 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സാക്ഷി ഡയറക്ടറായ റിതി എംഎസ്ഡി അലമോഡ് പ്രൈവറ്റ് ലിമിറ്റഡ് (Riti MSD Alamode Pvt Ltd) എന്ന കമ്പനിയ്ക്ക് എതിരെയാണ് കേസ്. കമ്പനിയുടെ മറ്റു ഡയറക്ടര്‍മാരായ അരുണ്‍ പാണ്ഡെ, ശുഭാവതി പാണ്ഡെ, പ്രതിമ പാണ്ഡെ എന്നിവരും കേസില്‍ പ്രതികളാണ്.
കമ്പനി വാങ്ങിച്ച ഓഹരികള്‍ക്ക് പണം നല്‍കിയില്ലെന്ന പേരിലാണ് കേസ്. ജിംഫിറ്റ്നസ് സെന്റര്‍ എന്നിവയുടെ ശൃംഖലയായ സ്പോര്‍ട്സ്ഫിറ്റ് വേള്‍ഡ് (Sportsfit World) എന്ന കമ്പനിയുടെ ഷെയറുകള്‍ റിതി സ്പോര്‍ട്സ് വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് നല്‍കാമെന്നു പറഞ്ഞ പണം പൂര്‍ണമായും റിതി സ്പോര്‍ട്സ് നല്‍കിയില്ലെന്നാണ് ഡെന്നിസ് അറോറ നല്‍കിയിരിക്കുന്ന പരാതി. സ്പോര്‍ട്സ്ഫിറ്റ് വേള്‍ഡ് സഹ ഡയറക്ടറാണ് ഡെന്നിസ്.
11 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റതെന്നും എന്നാല്‍ 2.25 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ഡെന്നിസ് പരാതിയില്‍ പറയുന്നു. പണം നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നുവെന്നും ഇതിനുശേഷവും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കുന്നതെന്നും ഡെന്നിസ് പറയുന്നു.
എന്നാല്‍ വാങ്ങിയ ഓഹരികള്‍ക്ക് വേണ്ടതിലധികം പണം തങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നാണ് റിതി ഡയറക്ടര്‍മാരില്‍ ഒരാളായ അരുണ്‍ പാണ്ഡെ പറയുന്നത്. സാക്ഷി ധോനി ഒരു വര്‍ഷം മുമ്പ് കമ്പനി വിട്ടുവെന്നും പാണ്ഡെ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല