ജോസ് പുത്തന്‍കളം: യുകെകെസിഎയ്ക്ക് അഭിമാനവും സജി അച്ചന് അഭിനന്ദനങ്ങളും. സഭാ സ്നേഹം ആത്മാവില്‍ അഗ്നിയായും സമുദായ സ്നേഹം നെഞ്ചിലേറ്റുകയും ചെയ്യുന്ന യുകെ ക്നാനായ കാത്തലിക് അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങള്‍. യുകെയില്‍ സീറോ മലബാര്‍ സഭ സ്ഥാപിതമാകുമ്പോള്‍ മുതല്‍ വിവിധ തരത്തിലുള്ള ആശങ്കകള്‍ ക്നാനായ സമുദായാംഗങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു.
ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനുമായി യുകെകെസിഎ ഭാരവാഹികള്‍ രണ്ടു തവണ കൂടിക്കാഴ്ച നടത്തുകയും, കൂടാതെ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാടിനോടൊത്തും യുകെകെസിഎ ഭാരവാഹികള്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലുമായി ചര്‍ച്ച നടത്തിയപ്പോള്‍ ക്നാനായക്കാര്ക്കു യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നു രണ്ടു മെത്രാന്മാരും അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭയില്‍ ക്നാനായക്കാര്‍ നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് പറഞ്ഞ ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ ക്നാനായ ഇടവകകള്‍ അനിവാര്യമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി.
ഫാ. സജി മലയില്‍ പുത്തന്പ്പുരയ്ക്കലിനെ ഗ്രേറ്റ് ബ്രിട്ടന് ഓഫ് സീറോ മലബാര്‍ രൂപതയിലെ ക്നാനായക്കാരുടെ മേല്‍ അധികാരമുള്ള വികാരി ജനറലായി നിയമിച്ചതിലൂടെ ക്നാനായ സമുദായത്തോടുള്ള സ്നേഹവും താല്പര്യവുമാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകടമാക്കിയത്.
ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ മനമറിഞ്ഞു പ്രവര്‍ത്തിച്ച ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന് യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി നന്ദിയും ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കു പ്രാര്‍ത്ഥനാമംഗളങ്ങളും നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല