സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വരന് പാക്ക് വധു, വിവാഹത്തിന് വിസയും ആശീര്‍വാദവും നല്കി കേന്ദ്രമന്ത്രി സുഷ്മ സ്വരാജ്. ജോഥ്പൂര്‍ സ്വദേശി നരേഷ് വിവാഹം ചെയ്യുന്ന കറാച്ചി സ്വദേശിനി പ്രിയ മച്ചാനിയുടെ കുടുംബത്തിനാണു സുഷമ സ്വരാജ് വിസ അനുവദിച്ചത്. നവംബര്‍ ഏഴിനാണു വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
മുന്നു വര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാല്‍ അടുത്തകാലത്താണു കുടുംബം വിസക്കു വേണ്ടി അപേക്ഷിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിസയുടെ കാര്യം മന്ദഗതിയിലായി.
വിസ കിട്ടാനുള്ള പ്രശ്നങ്ങള്‍ അറിഞ്ഞ സുഷമ സ്വരാജ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു കൊണ്ടു പ്രിയയ്ക്കു ട്വിറ്റ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ കുടുംബത്തിലെ 11 പേര്‍ക്കു വിസ അനുവദിച്ചുകൊണ്ട് ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ ഉത്തരവിറക്കി.
പാക്കിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് വധുവിന്റെ കുടുംബം. അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഈ മേഖലയില്‍ അപൂര്‍വമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല